അയ്യപ്പന് മുന്നിൽ നിറകണ്ണുകളോടെ കൈകൂപ്പി വണങ്ങി ജയറാം, ശബരിമലയിൽ എത്തി ദർശനം നടത്തി നടൻ ജയറാം

ശബരിമല ദർശനം നടത്തി നടൻ ജയറാം. ഇന്ന് സന്ധ്യയ്ക്കാണ് അദ്ദേഹം ശബരിമലയിൽ ദർശനം നടത്തിയത്. നിറകണ്ണുകളോടെ ജയറാം അയ്യപ്പനെ തൊഴുതു പ്രാർത്ഥിച്ചു. മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ക്ഷേത്രദർശനത്തിനെത്തിയ ജയറാം നിറകണ്ണുകളോടെയാണ് അയ്യന് മുന്നിൽ കൈകൂപ്പി വണങ്ങി നിന്നത്.

കഴിഞ്ഞ തവണയും ജയറാം ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ജയറാമും പാർവതിയും ഒന്നിച്ചെത്തിയാണ് കഴിഞ്ഞ വർഷം ശബരിമലയിൽ ദർശനം നടത്തിയത്. മണ്ഡല-മകരവിളക്ക് കാലത്ത് ജയറാം ശബരിമലയിൽ എത്താറുണ്ട്. മുൻപ് ജയം രവിക്കൊപ്പവും താരം ശബരിമലയിൽ എത്തിയിരുന്നു.

അതേസമയം ശബരിമലയിൽ മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7-ന് ഘോഷയാത്ര ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി 26 ന് ഉച്ചയോടെ ഘോഷയാത്ര പമ്പയിലെത്തും. ശേഷം പമ്പ ഗണപതി ശ്രീകോവിലിൽ ഭക്തർക്കായി ദർശനമൊരുക്കും.

 

Articles You May Like

x