സ്ത്രീധന സമ്പ്രദായം ഒടുങ്ങണം, സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം, ഡോ ഷഹന ജീവിക്കും, കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ: ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരിച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി നടൻ സുരേഷ് ​ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും ജാതിക്ക് അതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ ആണ് സുരേഷ്​ഗോപി പ്രതികരണം നടത്തിയത്…….

‘ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെൺ മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം.. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക നശിക്കുക തന്നെ ചെയ്യണം. Dr Shanana ജീവിക്കും. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS’- സുരേഷ് ​ഗോപി കുറിച്ചു…….

അതേസമയം, യുവഡോക്ടറുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്തംഗം സുധീർ വെഞ്ഞാറമൂടും രംഗത്തെത്തി. വീട്ടുകാരുടെ ആരോപണം ശരിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രണയത്തിൽ നിന്നും പിന്മാറിയ റുവൈസ്, മറ്റ് വിദ്യാർഥികളുടെ മുന്നിൽ വച്ച് കുട്ടിയെ അപമാനിച്ചുവെന്ന് പറഞ്ഞു കേൾക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. റുവൈസ് ഡോക്ടർ ഷഹനയുടെ വീട്ടിൽ വന്ന് വിവാഹം ചെയ്തുകൊള്ളാമെന്ന് വാഗ്ദാനം നൽകിയതിന് ശേഷം ഷഹനയുടെ മാതാവും സഹോദരനും റുവൈസിന്റെ വീട്ടിൽ പോയിരുന്നു. നവംബർ മാസം ആദ്യവാരത്തിലായിരുന്നു അവർ പോയതെന്നും അദ്ദേഹം വിശദമാക്കി.

Articles You May Like

x