ശോഭനയുമായി സംസാരിച്ചിട്ടുണ്ട്, തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി നടി ശോഭന മത്സരിക്കണമെന്ന് ആ​ഗ്രഹം: കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്ന് സുരേഷ്​ഗോപി

തിരുവനന്തപുരം: ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി

നടി ശോഭന മത്സരിക്കണമെന്ന് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ​ഗോപി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതൃത്വവും താനും ഇക്കാര്യം ശോഭനയുമായി സംസാരിച്ചിട്ടുണ്ട്. ശോഭന മത്സരിക്കണമെന്നാണ് ആ​ഗ്രഹമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.തൃശ്ശൂരിൽ മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രിയോടൊപ്പം ശോഭന പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു.

വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായിട്ടാണെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷമായിരുന്നുവെന്ന് ഇതേക്കുറിച്ച് പിന്നീട് ശോഭന ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.

 

Articles You May Like

x