ഇതിഹാസനായ എംഎസ് സ്വാമിനാഥൻ സാറിന് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചതിൽ ഹൃദയം നിറഞ്ഞ സന്തോഷം പങ്കുവെക്കുന്നു: ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി

പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി. ഒരു മലയാളി എന്ന നിലയിൽ അഭിമാനം വാനോളം.. ആലപ്പുഴയിൽ മങ്കൊമ്പിന് അടുത്താണ് എന്റെ തറവാട് വീടെന്നതിനാൽ മങ്കൊമ്പ്കാരന് ലഭിക്കുന്ന ഈ അത്യുന്നത ബഹുമതിയിൽ ഏറെ സന്തോഷവും അഭിമാനവും ഞാൻ പങ്കുവെക്കുന്നെന്ന് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

കുറിപ്പിങ്ങനെ:

“ഇതിഹാസനായ എംഎസ് സ്വാമിനാഥൻ സാറിന് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചതിൽ ഹൃദയം നിറഞ്ഞ സന്തോഷം പങ്കുവെക്കുന്നു.. കൃഷിക്കും സുസ്ഥിര വികസനത്തിനും നിങ്ങൾ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ നമ്മുടെ രാജ്യത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ ദർശനത്തിന് അർഹമായ ബഹുമതി! നമ്മുടെ മാതൃരാജ്യത്തോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ബഹുമതി. ജയ് ഹിന്ദ്!

അഭിമാനകരമായ കുടുംബ വൃക്ഷത്തിന് അഭിനന്ദനങ്ങൾ.. ഒരു മലയാളി എന്ന നിലയിൽ അഭിമാനം വാനോളം.. ആലപ്പുഴയിൽ മങ്കൊമ്പിന് അടുത്താണ് എന്റെ തറവാട് വീടെന്നതിനാൽ മങ്കൊമ്പ്കാരന് ലഭിക്കുന്ന ഈ അത്യുന്നത ബഹുമതിയിൽ ഏറെ സന്തോഷവും അഭിമാനവും ഞാൻ പങ്കുവെക്കുന്നു..”, സുരേഷ് ഗോപി അദ്ദേഹത്തിന് ഒപ്പമുള്ള ഒരു പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

Articles You May Like

x