കാളിദാസിന് പിന്നാലെ മാളവിക ജയറാമിന്റെ വിവാഹ നിശ്ചയവും : വൈറലായി ചിത്രങ്ങളും വീഡിയോയും

സിനിമതാരങ്ങളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു.വിവാഹനിശ്ചയത്തിന്റെയും ആഘോഷങ്ങളുടെയും വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

കാളിദാസാണ് മാളവികയുടെ കൈപിടിച്ച് മണ്ഡപത്തിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങില്‍ മാളവിക കണ്ണുകള്‍ ഈറനണിയുന്നതും കാണാം. കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് മാളവികയുടെയും വിവാഹ നിശ്ചയം നടക്കുന്നത്.അതേസമയം ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്തതായിരുന്നു ചടങ്ങെന്നാണ് വിവരം.

അതേസമയം സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് അടുത്തിടെയാണ് മാളവിക തന്റെ പ്രണയം വെളിപ്പെടുത്തിയത്. എന്നാല്‍ ആളാരാണെന്നോ പേരെന്താണെന്നോ പറഞ്ഞിരുന്നില്ല. പിന്നാലെ ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

സിനിമ പ്രവര്‍ത്തകനാണ് മാളവികയുടെ വരനാകാന്‍ പോകുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാട്രിമോണിയില്‍ നിന്നാണ് മാളവിക വരനെ കണ്ടെത്തിയത്. കാളിദാസിന്റെയും താരിണിയുടെയും വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാര്‍വതി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം അടുത്തിടെയായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം. മോഡലിങ് രംഗത്ത് നിന്നുള്ളയാളാണ് കാളിദാസിന്റെ ഭാവി വധുവായ തരിണി.

Articles You May Like

x