അളിയാ എന്ന് വിളിച്ച് കാളിദാസ്, സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കുടുംബം, മാളവിക ജയറാം പ്രണയത്തിൽ: ചർച്ചയായി ‘സ്വപ്‌നങ്ങളിതാ യാഥാര്‍ഥ്യമാകുന്നു’ എന്ന മാളവികയുടെ പോസ്റ്റ്

നടന്‍ ജയറാമിന്റെ മകള്‍ മാളവിക പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയും പോസ്റ്റുമാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. രണ്ട് കൈകള്‍ ചേര്‍ത്തുവെച്ചൊരു ചിത്രമാണ് സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ യുവാവിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രവും മാളവിക പങ്കുവെച്ചു. ഇരുവരും മുഖാമുഖം നില്‍ക്കുന്നതിനാല്‍ യുവാവിന്റെ മുഖം വ്യക്തമല്ല.

ജയറാമിനും പാര്‍വതിക്കും കാളിദാസിനും കാളിദാസിന്റെ കാമുകിയായ തരിണിക്കുമൊപ്പം ദുബായില്‍ അവധിക്കാലം ആഘോഷിക്കുകയാണ് മാളവിക. ഇതിനിടയില്‍ എടുത്ത ചിത്രമാണിത്. ‘സ്വപ്‌നങ്ങളിതാ യാഥാര്‍ഥ്യമാകുന്നു’ എന്ന ക്യാപ്ഷനോടൊണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിന് താഴെ കാളിദാസ് പങ്കുവെച്ച കമന്റും പ്രണയവാർത്തയ്ക്ക് ബലം നല്‍കി. ‘അളിയാ’ എന്നാണ് കാളിദാസിന്റെ കമന്റ്. ഇതിനൊപ്പം ഹൃദയത്തിന്റെ സ്‌മൈലിയുമുണ്ട്. തരിണിയും ഹൃദയ സ്‌മൈലികള്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘ചക്കിക്കുട്ടാ’ എന്നായിരുന്നു പാര്‍വതി പ്രതികരിച്ചത്.

പരസ്യ ചിത്രങ്ങളിലും മ്യൂസിക് വീഡിയോയിലും അഭിനയിച്ച മാളവിക സിനിമയില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് അഭിനയിച്ച ‘മായം സെയ്തായ് പൂവേ’ എന്ന തമിഴ് മ്യൂസിക് വീഡിയോ ചര്‍ച്ചയായിരുന്നു. നടന്‍ അശോക് സെല്‍വനായിരുന്നു ഈ മ്യൂസിക് വീഡിയോയില്‍ മാളവികയുടെ നായകന്‍.

Articles You May Like

x