വീണ്ടും അത്തരത്തിലുള്ള പരിപാടി ഒപ്പിച്ച് ദിലീപ്, എത്ര കിട്ടിയാലും പഠിക്കില്ലേ, ഇനിയും ഈ പരിപാടി നിർത്താൻ ആയിട്ടില്ലേ എന്ന് പ്രേക്ഷകർ!

മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് ദിലീപ്. മലയാളികളുടെ ജനപ്രിയനായകൻ ആരാണെന്ന് ചോദിച്ചാൽ ആകെ ഒരാളുടെ പേര് മാത്രമാണ് മലയാളികൾക്ക് പറയാൻ ഉണ്ടാവുകയുള്ളൂ. അത് ദിലീപിൻറെ പേര് തന്നെയാണ്. അതിന് കാരണം ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലാണ് നിലവിൽ ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത് ഒരു ബോംബെ ഡോൺ ആയിട്ടാണ്. ഈ സിനിമയിലെ മറ്റൊരു ഏറ്റവും വലിയ പ്രത്യേകത നായികയായി എത്തുന്നത് തമന്നയാണെന്നാണ്. ആദ്യമായിട്ടാണ് തമന്ന ഒരു മലയാളം സിനിമയിൽ അഭിനയിക്കുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ ഷൂട്ടിംഗ് അവസാനഘട്ടത്തിൽ ആണെന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ അറിയാൻ സാധിക്കുന്നത് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ദിലീപും സംഘവും റഷ്യയിലേക്ക് പോയിരിക്കുകയാണ് എന്നാണ്. ദിലീപും തമന്നയും കൂടെയുള്ള ഒരു ഗാനരംഗമായിരിക്കും റഷ്യയിൽ ഷൂട്ട് ചെയ്യുക എന്നാണ് അറിയാൻ സാധിക്കുന്നത്.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഗാനരംഗമായിരിക്കും അവിടെ ചിത്രീകരിക്കുക. അതേസമയം മലയാള സിനിമ ഇത്രയധികം റിയലിസ്റ്റിക് ആയ ഈ സമയത്ത് എന്തിനാണ് റഷ്യയിൽ പോയി സെറ്റ് ഇട്ട് ഡാൻസ് കളിക്കുന്നത് എന്നും, ഈ പരിപാടി 10-15 വർഷങ്ങൾക്ക് മുൻപേ അവസാനിപ്പിച്ചതല്ലേ എന്നും ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നുണ്ട്. പ്രേക്ഷകർ പറയുന്നത് ഇതുപോലെയുള്ള പഴഞ്ചൻ സ്ക്രിപ്റ്റുമായി വന്നാൽ ആളുകൾ സ്വീകരിക്കും എന്ന് തോന്നുന്നില്ല എന്നാണ്. അതേസമയം ഇത്തരം കാര്യങ്ങൾക്ക് മറുപടിയുമായി ദിലീപ് ആരാധകരും രംഗത്തെത്തി. ദിലീപിന് സ്ക്രിപ്റ്റ് തിരഞ്ഞെടുക്കാൻ അറിയാമെന്നും അദ്ദേഹത്തെ ജനപ്രിയനാക്കിയത് ഇത്തരത്തിലുള്ള ചിത്രങ്ങൾ ആണെന്നുമാണ് ദിലീപ് ആരാധകരുടെ മറുപടി.

Articles You May Like

x