നമ്മുടെ എല്ലാം അമ്മയല്ലേ, മക്കൾ നല്ല നിലയിൽ എത്തണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്നത് അമ്മയല്ലേ, അത്രയും നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വേറൊരാളില്ലല്ലോ, വിളക്ക് കൊളുത്താൻ ഏറ്റവും അർഹ ആ അമ്മ തന്നെ: ചർച്ചയായി ദിലീപിന്റെ വാക്കുകൾ

സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച താരങ്ങളിലൊരാളാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഗോഡ് ഫാദർമാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണൻ എന്ന ദിലീപിനെ പ്രേക്ഷകർക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. എന്നാൽ നടനാവുക എന്ന സ്വപ്‌നവും ഉള്ളിൽ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ അയാളെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു. രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന സിനിമ കൂടിയാണ് ബാന്ദ്ര. ഇപ്പോൾ ഇതിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരം.

എപ്പോഴും ദിലീപിനൊപ്പമാണ് അമ്മ സരോജം താമസിക്കുന്നത്. ദിലീപ് ജയിലിലായിരുന്നപ്പോൾ വാർധക്യസഹജമായ അവശതയിലും അമ്മ സരോജം മകനെ കാണാൻ എത്തിയിരുന്നു. അമ്മയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അതിയായ സന്തോഷം ദിലീപിന്റെ മുഖത്ത് വിരിയുന്നതും കാണാം. അമ്മയ്ക്ക് ദിലീപ് ജീവിതത്തിൽ നൽകുന്ന പ്രാധാന്യം ആരാധകർക്കും അറിയാവുന്നതാണ്.

ഇപ്പോഴിതാ രാമലീല സിനിമയുടെ പൂജ ദിവസം നടന്ന ഒരു സംഭവം ചിത്രത്തിന്റെ സംവിധായകൻ അരുൺ ​​ഗോപി വെളിപ്പെടുത്തിയതിന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

ദിലീപ് എന്ന വ്യക്തിയുടെ ഇടപെടൽ മൂലം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷം അമ്മയ്ക്ക് സമ്മാനിക്കാൻ തനിക്ക് സാധിച്ചുവെന്നാണ് വീഡിയോയിൽ അരുൺ ​ഗോപി പറയുന്നത്. ‘രാമലീലയുടെ പൂജ നടക്കുന്ന സമയത്ത് എന്റെ അമ്മ വന്നിരുന്നു. മീഡിയയും മറ്റുമെല്ലാം തടിച്ച് കൂടി ചടങ്ങ് നടക്കുന്ന സ്ഥലത്തും ദിലീപേട്ടന് ചുറ്റും തിരക്കായിരുന്നു.’

‘ആ തിരക്കിനിടയിലൂടെ ചെന്ന് ഞാൻ അമ്മയെ ദിലീപേട്ടന് പരിചയപ്പെടുത്തി. ചടങ്ങ് നടക്കുമ്പോൾ അമ്മ മാറി ഒതുങ്ങി ഒരു സ്ഥലത്തായിരുന്നു നിന്നത്. വിളക്ക് കൊളുത്തുന്ന സമയത്ത് ആരാണ് ആദ്യം തിരികൊളുത്തുന്നതെന്ന ചോദ്യം വന്നപ്പോൾ സ്വഭാവികമായി സംഭവിക്കുന്നത് പോലെ ദിലീപേട്ടന് നേരെ വിളക്ക് നീട്ടി.’

‘ഉടൻ തന്നെ അരുണിന്റെ അമ്മയെവിടെ എന്ന് ദിലീപേട്ടൻ ചോദിച്ചു. ശേഷം അമ്മ വന്ന് അമ്മയെകൊണ്ട് വിളക്കിലെ ആദ്യത്തെ തിരി തെളിയിപ്പിച്ചു. എനിക്കും അമ്മയ്ക്കും മറക്കാൻ സാധിക്കാത്ത ഒരു സംഭവമാണ് അത്. അമ്മയ്ക്ക് എനിക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ലൊരു മൊമന്റായിരുന്നു അതെന്നാണ്’, അരുൺ ​ഗോപി പറഞ്ഞത്. ഉടൻ തന്നെ താൻ അങ്ങനെ ചെയ്യാനുള്ള കാരണം ദിലീപും വ്യക്തമാക്കി.

‘നമ്മുടെ എല്ലാം അമ്മയല്ലേ. മക്കൾ നല്ല നിലയിൽ എത്തണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്നത് അമ്മയല്ലേ. അത്രയും നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വേറൊരാളില്ലല്ലോ. അതുകൊണ്ട് തന്നെ അന്ന് ആ സന്ദർഭത്തിൽ അവിടെ വിളക്ക് കൊളുത്താൻ ഏറ്റവും അർഹ ആ അമ്മ തന്നെയായിരുന്നുവെന്നാണ്’, മറുപടിയായി ദിലീപ് പറഞ്ഞത്.

വീഡിയോ വൈറലായതോടെ ദിലീപിന്റെ നല്ല മനസിനെയും അമ്മയോടുള്ള സ്നേഹത്തെയും പ്രശംസിച്ച് ആരാധകർ എത്തി. ദിലീപിന്റെ റെസ്റ്റോറന്റ് കെ.പി.എ.സി ലളിത ഉൾപ്പെടെയുള്ള കുറച്ച് അമ്മമാർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹം എന്നും പ്രഥമ പരിഗണന നൽകുന്നത് അമ്മയ്ക്കാണ്. ജൂലൈ 4 ദിലീപിന്റെ അമ്മയുടെ ജന്മദിനമാണ്. അതേസമയം മീനാക്ഷിക്കും ഒരു അമ്മയുണ്ടെന്ന കാര്യം മറക്കരുതെന്നാണ് ​​ദിലീപിനോട് എതിർപ്പുള്ള ചിലർ കുറിച്ചത്.

 

Articles You May Like

x