പാർവതിയുടെ അമ്മയോട് വലിയ ചതി ചെയ്തു,ജയറാം എന്നോട് റൂമിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിദ്ദീഖ് രംഗത്ത്

മലയാള സിനിമയിലെ താര ദമ്പതികൾ ആണ് ജയറാമും പാർവതിയും. ഇപ്പോൾ ഇതാ ഇരുവരെയും കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ സിദ്ദീഖ്. പാർവതിയും ജയറാമും പ്രണയത്തിലായിരുന്ന സമയത്ത് അവർക്ക് വേണ്ടി ചെയ്തിരുന്ന കാര്യങ്ങളെക്കുറിച്ചാണ് സിദ്ദീഖ് സംസാരിച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിലാണ് പണ്ടത്തെ കാര്യങ്ങളെക്കുറിച്ച് സിദ്ദീഖ് വീണ്ടും മനസ്സ് തുറന്നത്.”എൻറെ വീട്ടിലേക്ക് ജയറാം ഞാൻ എറണാകുളത്ത് ഉള്ള സമയത്ത് ഫോൺ ചെയ്തു. ഷൂട്ടിംഗ് ഒന്നുമില്ലെങ്കിൽ തിരുവനന്തപുരത്തേക്ക് വരാൻ പറഞ്ഞു. അങ്ങനെ ഞാൻ തിരുവനന്തപുരത്തേക്ക് പോയി.

ഞാൻ പോയത് എൻറെ ഒരു മാരുതി കാർ ഓടിച്ചായിരുന്നു. ഒരു മുറിയിലാണ് അവിടെ ചെന്നപ്പോൾ ഞാനും ജയറാമും താമസിക്കുന്നത്. അവിടെ ഇരുന്ന് പാർവതിയുടെ വീട്ടിലേക്ക് ജയറാം വിളിക്കും. അവരുടെ വീട്ടിലേക്ക് എനിക്ക് വിളിക്കാൻ. വിളിക്കാൻ സ്വാതന്ത്ര്യം ഇല്ലാത്തത് ജയറാമിനാണ്. അങ്ങനെ ഞാൻ വിളിച്ച് പാർവതിയുടെ അമ്മയുടെ അടുത്ത് ഒക്കെ സംസാരിക്കും. കുറേനേരം വർത്തമാനം പറഞ്ഞിട്ട് ഫോൺ അമ്മ പാർവതിക്ക് കൊടുക്കും. എന്തൊരു ചതിയാണ് ശരിക്കും ചെയ്യുന്നത് എന്ന് ആലോചിച്ചു നോക്കണം. പാർവതിയുടെ കേൾക്കുമ്പോൾ തന്നെ ഫോൺ തട്ടിപ്പറിച്ച് ജയറാം വാങ്ങിക്കും. പിന്നീട് എന്നോട് റൂമിൽ നിന്നും ഇറങ്ങി പൊക്കോളാൻ പറയും.

അവർ കുറേനേരം പിന്നെ സംസാരിക്കും. എൻറെ കയ്യിൽ കുറച്ച് കഴിയുമ്പോൾ തരും. പിന്നെ അവിടത്തെ അമ്മ പറയും ഒരു ദിവസം കഴിക്കാൻ അങ്ങോട്ട് ചെല്ലാൻ. അത് കേൾക്കുമ്പോൾ കാറുമായി ഞാൻ ഉച്ചയാകുമ്പോൾ അങ്ങോട്ട് പോകും. അവിടെ ചെന്ന് ഊണൊക്കെ കഴിച്ച് വർത്തമാനം പറഞ്ഞ് ഇരിക്കും. കുറച്ച് കഴിഞ്ഞ് പാർവതി പറയും സിദ്ദീഖിന്റെ കൂടെ പുറത്ത് പോയി വരാമെന്ന്. അത് അമ്മ സമ്മതിക്കും. ഡ്രൈവിംഗ് സീറ്റിൽ ഞാനിരിക്കും, ഫ്രൻ്റ് സീറ്റിൽ പാർവതിയും, പിന്നിൽ ജയറാം ഉണ്ടാകും. അത്രയും സമയം എസി ഒന്നും ഇടാതെ കാറിൽ വിയർത്തു കുളിച്ച് കാത്തിരിക്കുകയായിരിക്കും ജയറാം “- സിദ്ദീഖ് പറഞ്ഞു.

Articles You May Like

x