ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി ജയറാമിനൊപ്പം മല ചവിട്ടി പാർവതി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. നിരവധി ഹിറ്റ് സിനിമകളാണ് താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ കൂടിയാണ് ജയറാം.

താരത്തിന്റെ ഭാര്യയായ പാർവതി മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു. പാർവതിയും നിരവധി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. സിനിമയിൽ നിന്നും വിട്ടു നിന്ന താരം നയിച്ചിരുന്നത് കുടുംബജീവിതം ആയിരുന്നു. എന്നാലും സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും താങ്കളുടെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ചിത്രങ്ങളും വീഡിയോസുകളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ജയറാം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി ശബരിമല ചവിട്ടി അയ്യപ്പനോട് പ്രാർത്ഥിക്കുന്ന തൻറെ ഭാര്യയായ പാർവതിയുടെയും തന്റെയും ചിത്രമാണ് താരം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈ മാഹാലിംഗം ക്ഷേത്രത്തിൽ നിന്നും കെട്ടുമുറുക്കിയ ഇവർ ഇന്നലെ വൈകിട്ടാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. പടിപൂജയും ദീപാരാധനയും കണ്ട് തൊഴുത് അയ്യപ്പസ്വാമിക്ക് പുഷ്പാഭിഷേകം വഴിപാടും നടത്തിയാണ് ഇരുവരും മടങ്ങിയത്. രാത്രി ഹരിവരാസനം ചൊല്ലി നടക്കുന്നത് ഇരുവരും കണ്ടു. പാർവതിയുടെ ആദ്യ അയ്യപ്പ ദർശനമാണ് ഇത്. ചെറിയ പ്രായത്തിൽ വരാൻ കഴിയാതിരുന്ന താരം 50 വയസ്സ് പിന്നിടാൻ കാത്തിരിക്കുകയായിരുന്നു. പാർവതി സുദർശനത്തിനായി എത്തിയത് 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയതിന് ശേഷം ആണ്. പമ്പയിൽ നിന്നും നീലിമല വഴി നടന്നാണ് ഇരുവരും മലകയറിയത്. അതേസമയം ജയറാം ശബരിമലയിലെ സ്ഥിരം സന്ദർശകനാണ്.

Articles You May Like

x