ജയറാമിന്റെ പുതിയ തെലുങ്ക് സിനിമ കാണാൻ പോയ യുവാവിന് സംഭവിച്ചത് കണ്ടോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യാറുള്ളത്. അതെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. താരം അഭിനയിച്ച രാവണാസുരൻ എന്ന തെലുങ്ക് സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സിനിമ കാണാൻ പോയ ഒരു ആരാധകൻ പങ്കുവെച്ച ഒരു കുറിപ്പാണ്. ഫേസ്ബുക്കിലെ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ് എന്ന സിനിമ ഗ്രൂപ്പിൽ ആണ് ഈ കുറിപ്പ് വന്നത്. ഒരു ആരാധകനാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.”എൻറെ സിനിമ കാണൽ ചരിത്രത്തിലെ അത്യപൂർവമായ ഒരു അനുഭവത്തിന് ഞാൻ ഇന്ന് സാക്ഷിയായി. മൈസൂർ പി വി ആറിൽ നമ്മുടെ ജയറാമേട്ടൻ അഭിനയിച്ച തെലുങ്ക് സിനിമയായ രാവണാസുരൻ കാണാൻ ഞാൻ പോയി. രാത്രി 10: 15ന് ആയിരുന്നു ഷോ. പടം രസകരമായി മുന്നോട്ടു പോകുന്നതിനിടയിൽ എന്തോ ടെക്നിക്കർ ഇറാർ വന്ന് മുക്കാൽ മണിക്കൂർ കഴിഞ്ഞ് പടം നിന്ന് പോയി. ഒരുവട്ടമായി രണ്ടുവട്ടമായി അങ്ങനെ അഞ്ചു വട്ടം ഒരേ പോയിന്റിൽ വച്ച് പടം സ്റ്റക്ക് ആയി.

ഇതോടെ സിനിമ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ വയലന്റായി. സ്ത്രീകൾ അടക്കം പലരും പുറത്തിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങി. ടിക്കറ്റ് റീഫണ്ട് തരാം. വേണമെങ്കിൽ വാങ്ങി പൊക്കോളൂ എന്ന സമീപനം കൂടെ അവിടുത്തെ തിയറ്റർ സ്റ്റാഫ് എടുത്തതോടെ ആളുകൾ കൂടുതൽ വയലന്റായി. അങ്ങനെ ഒന്നരമണിക്കൂറോളം പടം നിർത്തിവയ്ക്കേണ്ടി വന്നു. ഒടുവിൽ സിനിമ ഇട്ടു. എല്ലാവർക്കും അൺലിമിറ്റഡ് പെപ്സിയും പോപ്കോണും ഫ്രീയായി, കൂടാതെ ടിക്കറ്റ് ചാർജ് റീഫണ്ടും, ഒടുവിൽ തീയറ്റർ സ്റ്റാഫിന്റെ ക്ഷമാപണവും. ഇത് അവിശ്വസനീയമായ ഒരു സിനിമ അനുഭവം തന്നെയായിരുന്നു. എല്ലാറ്റിനും ഉപരി ജയറാമേട്ടന്റെ തകർപ്പൻ പെർഫോമൻസ്. പോലീസ് വേഷം അങ്ങേർക്ക് പറ്റില്ല എന്ന പേരുദോഷം അങ്ങ് മാറ്റിയെടുത്തു. അതും നായകനൊപ്പം അതിനു മേലെയോ പെർഫോം ചെയ്തുകൊണ്ട് തെലുങ്ക് നാട്ടിൽ പോയി. ഇന്നോളം കാണാത്ത സ്റ്റൈലിസ്റ്റ് ജയറാമേട്ടനെ പടത്തിൽ കാണാം. ചുമ്മാ പൊളിച്ചടുക്കി.”- ആരാധകൻ കുറിച്ചു.

Articles You May Like

x