പിടയ്ക്കുന്ന മീനിനെയും കയ്യിലെത്തി പ്രിയപ്പെട്ട താരം, വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാള ചലച്ചിത്രരംഗത്തെ നായകനടന്മാരിൽ പ്രധാനപ്പെട്ട താരമാണ് ജയറാം .മിമിക്സ് പരേഡുകളിൽ ശ്രദ്ധ പിടിച്ചുപറ്റി കൊച്ചിൻ കലാഭവൻന്റെ മിമിക്സ് ട്രൂപ്പിൽ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 1988 പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. നടൻ എന്നതിനേക്കാൾ ഉപരി നല്ല ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. അനായസമായി കൈകാര്യം ചെയ്യുന്ന ഹാസ്യ കഥാപാത്രങ്ങൾ താരത്തിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. 2011ൽ പത്മശ്രീ ബഹുമതിക്ക് അർഹനായ ഇദ്ദേഹം ഒരുകാലത്ത് മലയാള ചലച്ചിത്രരംഗത്തെ മുൻനിര നായികയായ പാർവതിയെ ജീവിതസഖിയായി കൂടെ കൂട്ടുകയായിരുന്നു.

മകൻ കാളിദാസ് ജയറാമും ബാലതാരമായി രണ്ടു ചിത്രങ്ങൾ അഭിനയിക്കുകയും ഇന്ന് മലയാള സിനിമയിലെ പ്രമുഖ നടനായി തിളങ്ങുകയും ചെയ്യുന്നു. ആദ്യ ചിത്രത്തിനു ശേഷം പിന്നീടും പത്മരാജന്റെ നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത ഇദ്ദേഹത്തിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങളാണ് പത്മരാജന്റെ കഴിവിൽ പുറത്തിറങ്ങിയ മൂന്നാംപക്കം, മഴവിൽക്കാവടി, കേളി തുടങ്ങിയവ. സത്യനന്ദിക്കാടിന്റെയും രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകരുടെ നിരവധി ചിത്രങ്ങളിൽ താരം വേഷം കൈകാര്യം ചെയ്തു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപറമ്പിൽ ആൺ വീട് തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ കരിയറിൽ മാറ്റി നിർത്താൻ കഴിയാത്തവയാണ്. ധാരാളം തമിഴ് ചിത്രങ്ങളിലും ജയറാം വേഷം കൈകാര്യം ചെയ്തു.

കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ഇദ്ദേഹം അദ്ദേഹത്തിനൊപ്പം തമിഴിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. ഇപ്പോൾ പിടയ്ക്കുന്ന മീനിനെയും കൈയിലെന്തി നിൽക്കുന്ന ജയറാമിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടീഷർട്ടും ലുങ്കിയും ധരിച്ച് പിടയ്ക്കുന്ന മീനിനെ കയ്യിൽ ഏന്തിയാണ് ജയറാം നിൽക്കുന്നത്. ലൊക്കേഷൻ വീഡിയോ ആണോ വീട്ടിൽ നിന്നുള്ളതാണോ എന്ന് വ്യക്തമല്ലെങ്കിലും മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലെ ചെണ്ടയ്ക്കൊരു കോലുണ്ട് എന്ന ഗാനം വീഡിയോയ്ക്ക് പശ്ചാത്തലമായി കേൾക്കാം. കറി വെച്ചിട്ട് അറിയിക്കാം എന്നാണ് വീഡിയോയുടെ അവസാനം താരം പറയുന്നത്. മീൻ എങ്ങനെ പാകം ചെയ്യാം എന്നുള്ള കാര്യങ്ങൾ ആരാധകരും കമൻറ് ബോക്സിൽ വ്യക്തമാക്കുന്നു. ജയറാം തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Articles You May Like

x