എന്തിനാണ് ചില പാർട്ടിക്കാർ ഞാൻ വിഷുകൈനീട്ടം കൊടുക്കുന്നതിൽ വിരളുന്നത്? പരിഹാസവുമായി സുരേഷ് ഗോപി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം വളരെ പക്വതയോടെയും മനോഹരമായും കൈകാര്യം ചെയ്യുന്ന അതുല്യപ്രതിഭയാണ് താരം. താരം സമ്മാനിച്ചിട്ടുള്ള പോലീസ് വേഷങ്ങൾ മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. ഇന്ന് രാഷ്ട്രീയ രംഗത്തും സജീവമാണ് താരം. താരം വിഷുക്കൈനീട്ടം എന്ന പരിപാടി നടത്തുവാൻ ഒരുങ്ങിയിരുന്നു.

വലിയ രീതിയിലുള്ള വിമർശനങ്ങളാണ് താരത്തിന്റെ ഈ പരിപാടിക്കെതിരെ ഉയർന്ന് വന്നത്. ഇപ്പോഴിതാ ഈ വിഷയവുമായി വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂരിൽ വിഷുക്കൈനീട്ടം നൽകുന്നതിന് പിന്നിൽ യാതൊരുവിധ രാഷ്ട്രീയ ഉദ്ദേശവും ഇല്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തൻറെ പരിപാടിയെ വലുതാക്കിയത് ഇതിൽ രാഷ്ട്രീയം കണ്ടവരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇനി തൃശ്ശൂരിൽ മത്സരിക്കുന്ന കാര്യം നിശ്ചയിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഉദ്ദേശമില്ലാതെയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് പറഞ്ഞ സുരേഷ് ഗോപി തന്റെ രാഷ്ട്രീയകക്ഷിയെ ഉപയോഗിച്ചത് സംഘടനത്തിന് ആണെന്നും വെളിപ്പെടുത്തി.

പാർട്ടി നേതാക്കളാണ് താൻ ഇനി തൃശ്ശൂരിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് എന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളാണ് താൻ ജയിക്കണോ എന്ന് തീരുമാനിക്കുന്നത് എന്നും ഇതിൽ ഇത്ര പുകിൽ എന്തിനാണെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ ചോദിച്ചു. വിഷുക്കൈനീട്ടം നൽകുന്നതുകൊണ്ട് തനിക്ക് ആരും വോട്ട് നൽകേണ്ട ആവശ്യമില്ല എന്നും സുരേഷ് ഗോപി പറഞ്ഞു. ചില പാർട്ടിക്കാർ തൻറെ വിഷുക്കൈനീട്ടം പരിപാടി കണ്ട് എന്തിനാണ് വിരളുന്നത് എന്നും സുരേഷ് ഗോപി പരിഹസിച്ചു.

Articles You May Like

x