എന്റെ തീരുമാനങ്ങൾ ഒന്നും അത്ര ഈസി ആയിരുന്നില്ല.ചെറിയ മുറുമുറുപ്പുകൾ ഉണ്ടായിട്ടുണ്ട്; കൂടുതൽ വെളിപ്പെടുത്തലുമായി അമൃതയും ഗോപി സുന്ദറും

കുറച്ചുകാലങ്ങളായി സാമൂഹിക മാധ്യമങ്ങൾ കൊണ്ടാടുന്ന വാർത്ത എന്നത് ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ആണ്. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതോടെ ഇവർ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയായിരുന്നു. പിന്നീട് അവരുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ നന്നായി തന്നെ ചർച്ച ചെയ്തു എന്ന് പറയുന്നതാണ് സത്യം. അടുത്ത സമയത്തായിരുന്നു ഇരുവരും ഒരുമിച്ച് ഒരു മ്യൂസിക് ആൽബം പുറത്തിറക്കിയിരുന്നത്. തോന്തരവ് എന്ന പേരിൽ എത്തിയ ഈ മ്യൂസിക് ആൽബം ഇതിനോടകം തന്നെ ചർച്ച നേടിയിരുന്നു. ചിത്രത്തിലെ കിസ്സിങ് സീൻ ആയിരുന്നു വളരെയധികം ചർച്ചയ്ക്ക് വഴിവച്ചിരുന്നത്. എന്നാൽ ആ കിസ്സിങ് സീൻ പോസ്റ്ററിൽ ഉൾപ്പെടുത്തിയത് മനപ്പൂർവ്വം ആയിരുന്നു എന്നാണ് ഗോപിസുന്ദർ പറയുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ചും അതിനു ശേഷവുമുള്ള വിശേഷങ്ങളെ കുറിച്ചുമോക്കെ പങ്കുവെച്ച് സമയത്തായിരുന്നു ഗോപിസുന്ദർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നത്.

ഫാമിലിയിൽ വലിയ അവതരണം ഒന്നും ഉണ്ടായിരുന്നില്ല എന്നും. ഇതെങ്ങനെ അവതരിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അങ്ങനെ അവതരണശൈലിയുടെ ആവശ്യം ഉണ്ടായിരുന്നില്ലെന്നും മഴ പെയ്യുന്നത് ആണ് അല്ലാതെ പെയ്യിക്കുന്നത് അല്ലല്ലോ അതുപോലെ ഒരു സൂപ്പർഹിറ്റ് ഉണ്ടാകുന്നതാണ് ഉണ്ടാക്കുന്നതല്ല. അതുപോലെ തന്നെയായിരുന്നു ഇതെന്നും ഗോപി സുന്ദർ പറഞ്ഞിരുന്നു.അതാണ് കുറച്ചു കൂടി നാച്ചുറൽ എന്നും ഗോപീ സുന്ദർ പറയുന്നുണ്ടായിരുന്നു. ഞങ്ങളായിട്ട് ഒന്നും ഉണ്ടാക്കേണ്ടി വന്നില്ല. അതൊക്കെ അങ്ങ് സംഭവിക്കുകയായിരുന്നു. പ്രകൃതിയാൽ സംഭവിച്ചുപോയ കാര്യമാണ്. അതുകൊണ്ടു തന്നെ അതിനെ എടുത്ത് അനലൈസ് ചെയ്യുകയാണെങ്കിൽ അതിന്റെ വിശുദ്ധി നഷ്ടപ്പെട്ട് പോകും. സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്ന് കരുതാനാണ് തനിക്കിഷ്ടമെന്ന് ഗോപി സുന്ദർ പറയുന്നുണ്ടായിരുന്നു.

മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി ജീവിക്കുന്ന ഒരാളല്ല ഞാൻ. ചുറ്റുമുള്ളവർ കൂടുതലും അങ്ങനെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നും ഗോപീ സുന്ദർ പറഞ്ഞു.മറ്റുള്ളവർക്ക് വേണ്ടി നമ്മൾ പല കാര്യങ്ങളും ചെയ്യാറുണ്ടെന്നും നമുക്ക് എന്തെങ്കിലുമൊക്കെ വരുമ്പോൾ അവർ ആരെയും കാണാറില്ല, സംഭവിച്ച കാര്യം നമ്മൾ ഇഴ കീറി പരിശോധിച്ചാൽ അത് ശരിയാകില്ല. മരിക്കുമ്പോൾ നമ്മൾ ഒറ്റക്കാണ് പോകുന്നത്. അല്ലാതെ ആരും നമുക്കൊപ്പം വരുന്നില്ല.ഹാപ്പിയായി ജീവിക്കുക എന്നതാണ് എന്റെ പോളിസി. ജീവിതത്തിലെ ഒരുപാട് വേദനിപ്പിക്കുന്ന പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിനെക്കുറിച്ച് അമൃതയും പറഞ്ഞിരുന്നു.

ജീവിതത്തിൽ മുൻപോട്ട് പോവുകയെന്ന ഓപ്ഷൻ മാത്രമേ ഞാൻ തിരഞ്ഞെടുത്തിട്ടുള്ളു. ഇടയ്ക്കുവെച്ച് സ്റ്റക്ക് ആയി നില്കാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. അടിച്ചുപൊളിച്ച് ഹാപ്പിയായി മുന്നോട്ടുപോവുക എന്നത് ആണ് എന്നെ സംബന്ധിച്ച് സന്തോഷം. ഞാൻ പാപ്പുവിനെ ഡിപൻഡ് ചെയ്താണ് യാത്ര ചെയ്യുന്നത്. മുന്നോട്ടുള്ള യാത്രയിൽ അവൾ എനിക്ക് വലിയ ശക്തിയായിരുന്നു. ഒരു സിംഗിൾ മദർ ആവുക എന്നത് ബുദ്ധിമുട്ടാണ് എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് വലിയൊരു ശക്തിയായിരുന്നു അവൾ. വീഴാൻ പോവുമ്പോഴും വീണാലും ശരിയാവില്ലല്ലോ എന്ന് പറയുന്ന ഒരാൾ. ഇതിലും വലുത് എന്ത് വന്നാലും നേരിടാവുന്നതാണ് എന്റെ ഇപ്പോഴത്തെ ഒരു ലെവൽ എന്ന് പറയുന്നത്. എന്റെ തീരുമാനങ്ങൾ ഒന്നും അത്ര ഈസി ആയിരുന്നില്ല.ചെറിയ മുറുമുറുപ്പുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ ചിന്തകളെ അങ്ങനെ സമീപിക്കുന്ന ആളെയാണ് എനിക്ക് പാർട്ണറായി കിട്ടിയിട്ടുള്ളത്. അതുപോലെ ജീവിച്ചു കാണിക്കുന്ന ആളാണ് അദ്ദേഹം എന്നും പറയുന്നുണ്ട് അമൃത.

Articles You May Like

x