അച്ഛൻറെ വേർപാടിന് പിന്നാലെ അമൃതയെ തേടി ആ സന്തോഷവും എത്തിയിരിക്കുന്നു, കത്തിച്ചുവച്ച നിലവിളക്കും കയ്യിലെന്തി വലതുകാൽ വെച്ച് പുതിയ ജീവിതത്തിന് തുടക്കം കുറിച്ച് അമൃത

മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി അമൃത സുരേഷ്. ഗായികയായി എത്തി പിന്നീട് മ്യൂസിക്കൽ ബാൻഡുമായി സംഗീത ലോകത്ത് സജീവമായ അമൃതയ്ക്ക് നിരവധി ആരാധകരും അതുപോലെതന്നെ വിമർശകരും ഉണ്ട്. താരത്തിന്റെ ഓരോ വാർത്തയും നിറഞ്ഞ കൈയ്യടിയോടെ തന്നെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അമൃതംഗമയ എന്ന മ്യൂസിക്കൽ ബാന്റുമായി സജീവമായിരിക്കുന്ന അമൃതയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് പല ഘട്ടങ്ങളിലും വലിയതോതിലുള്ള വിമർശനവും സൈബർ ആക്രമണവും നേരിടേണ്ടതായി വന്നിട്ടുണ്ട്. അമൃതയുടെ ആദ്യ ഭർത്താവ് നടൻ ബാലയുമായുള്ള വിവാഹബന്ധം വേർപെട്ടതിനു ശേഷമാണ് താരത്തിന് വിമർശിച്ചു കൊണ്ടുള്ള കമന്റുകൾ പലതും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾക്ക് സുപരിചിതയായി മാറിയ അമൃതയെ മലയാളം, തമിഴ് എന്നീ ഭാഷകളിലായി തിളങ്ങിനിൽക്കുന്ന നടൻ ബാലയാണ് വിവാഹം കഴിച്ചത്.

അമൃത മത്സരാർത്ഥിയായിരിക്കെ ഷോയിൽ സെലിബ്രിറ്റി ജഡ്ജ് ആയി എത്തിയ ബാല പിന്നീട് അമൃതമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു. ഈ ബന്ധത്തിൽ പാപ്പു എന്ന ഒരു മകളാണ് ദമ്പതികൾക്ക് ഉള്ളത്. എന്നാൽ വർഷങ്ങൾക്കുശേഷം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ നിമിത്തം ഇരുവരും പിരിയുകയും ആയിരുന്നു. എന്നാൽ പോലും മകളെ പറ്റിയുള്ള ബാലയുടെ അവലാതികൾക്ക് വിഷമങ്ങൾക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെ കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലയെ കാണാൻ മകൾ പാപ്പു ആശുപത്രിയിൽ എത്തുകയും ചെയ്തിരുന്നു. നിലവിൽ ബാല എലിസബത്ത് എന്ന മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിഞ്ഞ് സ്വസ്ഥജീവിതം നയിച്ചു വരികയാണ്. ഈ ഘട്ടത്തിൽ അമൃത സംഗീതസംവിധായകനായ ഗോപി സുന്ദറുമായി പ്രണയത്തിലാവുകയും അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു

ഗോപി സുന്ദറിന്റെ മൂന്നാമത്തെ ഭാര്യയാണ് അമൃത. ഇത്തരം സന്തോഷങ്ങൾക്കും കയറ്റങ്ങൾക്കുശേഷം അമൃതയെ തേടി മറ്റൊരു ദുഃഖ വാർത്ത അടുത്തിടെ എത്തിയിരുന്നു. പുല്ലാങ്കുഴൽ വിദഗ്ധനായ അമൃതയുടെ അച്ഛൻറെ വേർപാട് ആയിരുന്നു അത്. എന്നാൽ ആ ദുഃഖത്തിൽ നിന്ന് കരകയറിയ അമൃതയെ തേടി ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. അമൃതയുടെ പുതിയ വീടിൻറെ പാലുകാച്ചൽ ചടങ്ങാണ് അത്. നിലവിളക്ക് കൊളുത്തി വീട്ടിലേക്ക് കയറുന്ന അമൃതയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. അമൃതയ്ക്ക് ഒപ്പം മകൾ പാപ്പുവും അമ്മ ലൈലയും ഉണ്ട്. നിരവധി ആളുകളാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്.

Articles You May Like

x