നിലു ബേബിയുടെ മടിയില്‍ കിടന്നുറങ്ങി കുഞ്ഞ് നിറ്റാര, ചിത്രങ്ങളുമായി പേളി മാണി

നടിയും അവതാരികയുമായി പേളി മാണിക്കും ടെലിവിഷന്‍ താരം ശ്രീനിഷിനും ജനുവരി 13നാണ് രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. ആരാധകര്‍ക്കായി കുഞ്ഞു നിറ്റാരയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ പങ്കുവച്ചെത്തിയിരിക്കുകയാണിപ്പോള്‍ പേളി. ചേച്ചിയായ നിലുബേബിയുടെ മടിയില്‍ കിടന്നുറങ്ങുന്ന നിറ്റാരയുടേതാണ് പുത്തന്‍ ഫോട്ടോകള്‍. ‘സെയിഫ് ഇന്‍ ഹെര്‍ ചേച്ചീസ് ആം’ എന്നാണ് പേളി ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.ആരാധകര്‍ ഫോട്ടോകളേറ്റെടുത്തിരിക്കുകയാണ്.

നിരവധി കമന്റുകളും ലൈക്കുകളുമാണ് ഫോട്ടോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘നീയൊന്ന് നടക്കാന്‍ തുടങ്ങിയിട്ട് വേണം നമുക്ക് രണ്ടുപേര്‍ക്കും വീട് ഒന്നും മറിച്ചിടാന്‍’ എന്നു തുടങ്ങിയ കമന്റുകളാണ് ഫോട്ടോക്ക് ലഭിച്ചിരിക്കുന്നത്. ‘നിലാവും താരകവും’ എന്നാണ് മറ്റൊരാരാധിക കമന്റു ചെയ്തിരിക്കുന്നത്.

നിറയെ റോസാപ്പൂക്കള്‍ക്കിടയില്‍ ക്യൂട്ടായി ചിരിച്ചുകൊണ്ടിരിക്കുന്ന നിറ്റാരയുടെ ചിത്രങ്ങളും പേളി പങ്കുവച്ചു. നിറ്റാര… സെ ചിസ് എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഇത് ചിരിക്കുന്ന കപ്പ് കേക്ക് ആണോ എന്നാണ് ഫോട്ടോക്ക് കമന്റായി ഒരാരാധകന്‍ ചോദിക്കുന്നത്.

Articles You May Like

x