ജീവിതത്തിലെ എല്ലാ തടസങ്ങളെയും മറികടക്കാൻ ഇത് സഹായിക്കും; മകളുടെ നിശ്ചയത്തിനു മുന്നോടിയായി 50,000 രൂപ ചിലവ് വരുന്ന നവ ചണ്ഡികാ ഹോമം നടത്തി സുരേഷ് ​ഗോപി

നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷ് ​ഗോപിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടൊപ്പം കഴിഞ്ഞ ദിവസം സുരേഷ് ​ഗോപി കുടുംബ സമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിച്ചതും നവ ചണ്ഡികാ ഹോമം നടത്തിയതിന്റെയും ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

അരലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നവ ചണ്ഡികാ ഹോമം നടത്തിയത്. നല്ലൊരു വിശ്വാസി കൂടിയായ അദ്ദേഹം കുടുംബത്തോടൊപ്പം മൂകാംബിക സന്ദർശിച്ചത് മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കത്തിന്റെ ഭാ​ഗമായിരിക്കുമെന്ന നി​ഗമനത്തിലാണ് ആരാധകർ. അതേ സമയം നവ ചണ്ഡികാ ഹോമം എന്താണെന്നാണ് ഒരു വിഭാ​ഗം ആരാധകർ തിരയുന്നത്. മൂകാംബിക ക്ഷേത്രത്തിലെ ഒരു മുഖ്യ വഴിപാടാണ് നവ ചണ്ഡികാ ഹോമം.

കാര്യസിദ്ധി, ശത്രുസംഹാരം, ഐശ്വര്യം, സർവകാര്യ വിജയം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ചണ്ഡികാ ഹോമം നടത്തുന്നത്. ജീവിതത്തിലെ എല്ലാ തടസങ്ങളെയും മറികടക്കാൻ ഇത് സഹായിക്കുന്നുവെന്നും ഈ ഹോമം വീട്ടിൽ സമാധാനം പുനസ്ഥാപിക്കാനും ജീവിത വിജയം നൽകാനും സഹായിക്കുന്നു എന്നുമാണ് വിശ്വാസം.കാര്യസിദ്ധി, ശത്രുസംഹാരം, ഐശ്വര്യം, സർവകാര്യ വിജയം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ചണ്ഡികാ ഹോമം നടത്തുന്നത്. ജീവിതത്തിലെ എല്ലാ തടസങ്ങളെയും മറികടക്കാൻ ഇത് സഹായിക്കുന്നുവെന്നും ഈ ഹോമം വീട്ടിൽ സമാധാനം പുനസ്ഥാപിക്കാനും ജീവിത വിജയം നൽകാനും സഹായിക്കുന്നു എന്നുമാണ് വിശ്വാസം.

മാവേലിക്കര സ്വദേശികളായ മോഹൻ കുമാറിൻറെയും ശ്രീദേവിയുടെയും മകൻ ശ്രേയസ് കുമാറാണ് വരൻ. വിവാഹത്തിന് മുന്നോടിയായുള്ള നിശ്ചയ ചടങ്ങുകൾ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വീട്ടിൽ വച്ച് നടന്നു. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹം അടുത്ത വർഷം ജനുവരിയിൽ ഉണ്ടാകും. ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടക്കുക.

അടുത്തിടെ യുബിസിയിൽ നിന്ന് സൗഭ്യ സുരേഷ് ബരുദം നേടിയിരുന്നു. ബിരുദദാന ചടങ്ങിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുൽ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കൾ.

സുരേഷ് ഗോപിക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ‘കുമ്മാട്ടികളി’ ആണ് മാധവിൻറെ ആദ്യ ചിത്രം. അതേസമയം, സുരേഷ് ഗോപിയുടേതായി ‘ഗരുഡൻ’ എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധാനം. ലീഗൽ ത്രില്ലർ സ്വാഭവത്തിലുള്ള ഒരു ചിത്രമാണ് ‘ഗരുഡൻ’. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ

 

Articles You May Like

x