ജനിച്ചതു കൊണ്ട് മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റും, അവരില്‍ ഒരാളായി ഈ വലിയ ലോകത്ത് ഒതുങ്ങിപ്പോയേനെ, എന്നാൽ പ്രേക്ഷകർ എന്നെ ചേത്തുപിടിച്ചു, എന്റെ മുഖമൊന്ന് കറുത്താല്‍, ശബ്ദമുയര്‍ന്നാല്‍ അവള്‍ സങ്കടത്തിലാകും- ഗിന്നസ് പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മലയാളികളുടെ പ്രിയപ്പെട്ട നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺക്കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിലൂടെ താരം അന്ന് ആ സന്തോഷം പങ്കുവച്ചിരിക്കുന്നു.

ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ചുള്ള അജയ് കുമാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മൂത്ത മകളും താനും കൂട്ടുകാരെ പോലെയാണെന്നാണ് അദേഹം പറയുന്നത്. ഈയ്യടുത്ത് പുതിയ വീട് വച്ചതിനെക്കുറിച്ചും രണ്ടാമത്തെ മകള്‍ ജനിച്ചതിനെക്കുറിച്ചുമൊക്കെ അദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

കുറവുകളില്‍ ദുഖിച്ചിരിക്കാന്‍ സമയമില്ല. കാര്യങ്ങളെ പോസിറ്റീവായി നോക്കി കാണാനാണ് ശ്രമിക്കുന്നത്. തമാശയും കൗണ്ടര്‍ ഡയലോഗുകളും കുട്ടിക്കാലം മുതലേ ഒപ്പം കൂടിയതാണ്. വീട്ടിലാരുടെയെങ്കിലും മുഖം വാടിയാല്‍ വിഷമിത്തിലാണെന്ന് കണ്ടാല്‍ അവരെ അതില്‍ നിന്നും പുറത്തു കൊണ്ടു വരാനുള്ള ഡയലോഗുമായി അടുത്തു കൂടുന്നതാണ് പതിവ്. മൂത്തമകള്‍ ദീപ്തയുമായി അടുത്ത ചങ്ങാത്തത്തിലാണ്. അമ്മയില്‍ നിന്നും എത്ര വഴക്ക് കേട്ടാലും അവള്‍ക്കൊരു കൂസലുമില്ല. എന്നാല്‍ എന്റെ മുഖമൊന്ന് കറുത്താല്‍, ശബ്ദമുയര്‍ത്തിയാല്‍ ആളാകെ സങ്കടത്തിലാകും.

കളിക്കൂട്ടുക്കാരെ പോലെയാണ് ഞങ്ങള്‍. ചെറിയ ക്ലാസില്‍ പടിക്കുമ്പോള്‍ സമയ പ്രായക്കാരനായാണ് എന്നെ കണ്ടത്. ഇടയ്‌ക്കെന്റെ മുഖം ടിവിയിലൊക്കെ കാണുമ്പോള്‍ ഇതെന്ത് കഥ എന്ന രീതിയില്‍ എന്നെ നോക്കിയത് ഓര്‍മ്മയുണ്ട്. ഞാന്‍ പറയുന്നതെല്ലാം ഭാര്യ കേള്‍ക്കുകയും മാനിക്കുകയും ചെയ്യുമ്പോള്‍ ചെറുതെങ്കിലും ഇയാളൊരു സംഭവമാണല്ലോ എന്ന ഭാവമായിരുന്നു അവളുടെ മുഖത്ത് അന്നെല്ലാം. വലിയ ക്ലാസിലെത്തിയപ്പോഴാണ് അച്ഛന്‍ നടനാണെന്നും സിനിമയും കലാപരിപാടികളുമെല്ലാം ഉണ്ടെന്നും മനസിലാക്കിയത്

ദ്വിജകീര്‍ത്തി എത്തിയതോടെ ദീത്തുവിന് ഉത്തരവാദിത്തം കൂടി. ഇന്നവള്‍ വീട്ടിലെ വല്യേച്ചിയാണ്. ദീത്തു എടുക്കുമ്പോഴേക്കും ദ്വിജ കരച്ചില്‍ നിര്‍ത്തും. ദ്വിജയുടെ ജനനവും പുതിയ വീട്ടിലേക്കുള്ള താമസവുമൊക്കെയായി കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരക്കിലായിരുന്നു. ഞങ്ങളുടേതായ സൗകര്യത്തിന് ചോറ്റാനിക്കരയിലൊരു വീട് എന്നത് വലിയ സ്വപ്‌നമായിരുന്നു

ഇതിന് മുമ്പ് വാങ്ങിയതും താമസിച്ചതുമായി വീടുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഈ വീടിന്റെ ആദ്യാവസാന നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം നേരിട്ടായിരുന്നു. തറകെട്ടിയതു മുതലുള്ള ഓരോ സ്‌റ്റെപ്പിലും എന്റെ ഇടപെടലുണ്ട്. ഞാന്‍ അത്ഭുതദ്വീപ് പോലുള്ള സിനിമകളില്‍ അഭിനയിക്കുന്നതാണ് മകള്‍ക്കിഷ്ടം. എന്നാല്‍ ഇളയരാജ പോലെ ഗൗരവ്വമുള്ള വേഷങ്ങളില്‍ കാണാനാണ് ഭാര്യയ്ക്കിഷ്ടമെന്നും താരം പറയുന്നുണ്ട്.

ഈ യാത്ര ഇങ്ങനെയാകുമെന്ന് കരുതിയതല്ല. ജനിച്ചതു കൊണ്ട് മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റും. അവരില്‍ ഒരാളായി ഈ വലിയ ലോകത്ത് ഒതുങ്ങിപ്പോയേനെ, നിരാശയുടെ പടുകുഴിയില്‍ വീണു പോകാതെ ചേര്‍ത്തുപിടിച്ചത് പ്രേക്ഷകാരണെന്നാണ് തന്റെ ജീവിതയാത്രയെക്കുറിച്ച് അദ്ദേഹം പറയുന്നത്. കുടുംബശ്രീയും കുഞ്ഞാടും, മജീഷ്യന്‍, മേധാവി എന്നിവയാണ് പുതിയ സിനിമകള്‍. പിന്നാലെ അടുത്ത വര്‍ഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിയാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.

മാർ‍ച്ച് 21ന് ആയിരുന്നു ​ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺകുഞ്ഞ് ജനിച്ചത്. മകൾ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രത്തോടൊപ്പം ആയിരുന്നു അദ്ദേഹം സന്തോഷം പങ്കിട്ടത്. 2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.

Articles You May Like

x