എന്റെ ദ്വിജ കുട്ടിയുടെ കൂടെ, മകളോടൊപ്പമുള്ള വീഡിയോ പങ്കിട്ട് പക്രു: ഈ അച്ഛന്റേയും മകളുടേയും ചിരി സൂപ്പർ എന്ന് ആരാധകർ

കഴിഞ്ഞ മാർച്ച് മാസത്തിലാണ് മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു വീണ്ടും അച്ഛനായത്. മൂത്തമകൾ ജനിച്ച് പതിനാല് വർഷങ്ങൾക്കിപ്പുറമാണ് ദ്വിജ കീർത്തി എന്ന് പേരിട്ടിരിക്കുന്ന ഇളയ കുഞ്ഞിന്റെ ജനനം. രണ്ടു മക്കൾക്കുമൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് അന്ന് പക്രു തന്റെ പ്രേക്ഷകരുമായി ആ സന്തോഷം പങ്കുവെച്ചത്. ചോറ്റാനിക്കര അമ്മയുടെ നടയിൽ വെച്ച് കുഞ്ഞിന് ചോറ് കൊടുക്കുന്നതിന്റെ ചിത്രങ്ങളും താരം കഴിഞ്ഞയിടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മനോഹരമായ ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് പക്രു.

മകളെ വാക്കറിൽ ഇരുത്തി തള്ളി കൊണ്ടുപോകുന്ന പക്രുവിനെ വിഡിയോയിൽ കാണാവുന്നതാണ്. പിതാവിനൊപ്പം യാതൊരു കുസൃതിയും കാണിക്കാതെ ആ യാത്ര ആസ്വദിക്കുകയാണ് ദ്വിജ. ”എന്റെ ദ്വിജ കുട്ടിയുടെ കൂടെ” എന്നാണ് വിഡിയോയ്ക്കു പക്രു നൽകിയിരിക്കുന്ന ക്യാപ്ഷൻ. കൂടെ ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയും ചേർത്തിട്ടുണ്ട്. മകളുടെ വളരെ ക്യൂട്ട് ആയ ഭാവങ്ങളും കുഞ്ഞിനെ ചിരിപ്പിക്കാനുള്ള പക്രുവിന്റെ ശ്രമവും വിഡിയോയിൽ കാണാം. അച്ഛനും മകളും ഫോട്ടോകൾക്ക് പോസ് ചെയ്യുന്ന കാഴ്ചയും അവസാനഭാഗത്തിലുണ്ട്.

ധാരാളം പേരാണ് വിഡിയോയുടെ താഴെ കമന്റുകൾ കുറിച്ചിരിക്കുന്നത്. സുന്ദരി വാവയെന്നും ക്യൂട്ട് എന്നുമൊക്കെ നിരവധി പേർ എഴുതിയിട്ടുണ്ട്. ഹൃദയത്തിന്റെ ഇമോജി നൽകി പക്രുവിനെയും മകളെയെയും സ്വീകരിച്ചിരിക്കുന്ന ആരാധകരെയും കാണാവുന്നതാണ്.

Articles You May Like

x