ആരും അറിയാതെ പോയ ദിലീപിന്റെ പെങ്ങൾ, പ്രിയയെപ്പറ്റിയുള്ള വിവരങ്ങൾ കേട്ട് ഞെട്ടൽ മാറാതെ മലയാളക്കര

മലയാള സിനിമയിലെ എന്നും പൊട്ടിച്ചിരികൾ സമ്മാനിച്ച ചിത്രമാണ് വെട്ടം. ഇന്നും ചിത്രം കാണുന്നവർക്ക് ചിരി അടക്കാൻ ഒരു പക്ഷേ പ്രയാസമായിരിക്കും.ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും വളരെ സസൂക്ഷ്മമായി തന്നെയാണ് കാസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രത്തിലെ നായികയായി പ്രത്യക്ഷപ്പെട്ട താരം പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ പല സിനിമകളിലും പ്രത്യക്ഷപ്പെട്ടു എങ്കിൽ പോലും സിനിമയിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു താരമുണ്ട് ദിലീപിന്റെ അനുജത്തിയുടെ വേഷം കൈകാര്യം ചെയ്ത പ്രിയ. സിനിമയിൽ വളരെ ശക്തമായി ഒരു കഥാപാത്രമാണ് പ്രിയ കൈകാര്യം ചെയ്തത്. ദിലീപിൻറെ ഭൂതകാലത്തെ പറ്റിയുള്ള പല വ്യക്തമാക്കലുകളും നടക്കുന്നത് പ്രിയയുടെ കഥാപാത്രത്തിലൂടെ തന്നെയാണ്. എന്നാൽ വെട്ടം എന്ന ചിത്രത്തിനുശേഷം പിന്നീട് ആരും പ്രിയയെ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. താരം എവിടെയാണെന്നോ എന്ത് ചെയ്യുന്നു എന്നോ ഒന്നും ആർക്കും അറിയുവാൻ ഇതുവരെയും സാധിച്ചിട്ടില്ല

എന്നാലിപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ പ്രിയയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ഒറ്റനോട്ടത്തിൽ പ്രിയ എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവുകയില്ല. പ്രത്യേകിച്ച് താരത്തിന്റെ ഇപ്പോഴത്തെ ലുക്ക് കണ്ടാൽ ആർക്കും തിരിച്ചറിയാൻ പോലും കഴിയില്ല. ഇൻസ്റ്റാഗ്രാം പേജിൽ വെട്ടത്തിലെ ഒരു സീൻ പങ്കുവെച്ചതോടെയാണ് താരം ആണല്ലോ അന്ന് അഭിനയിച്ചത് എന്ന് ആളുകൾ തിരിച്ചറിയുകയായിരുന്നു. ഓസ്ട്രേലിയയിൽ സഹോദരനൊപ്പം ബിസിനസ് ചെയ്യുകയാണ് നിലവിൽ പ്രിയ. വെട്ടം എന്ന ചിത്രത്തിനു ശേഷം മലയാളത്തിൽ അടക്കം നിരവധി അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നു. എന്നാൽ കുടുംബം മുൻഗണന നൽകിയിരുന്നത് പഠനത്തിന് ആയതുകൊണ്ട് തന്നെ ഒരു താൽക്കാലിക ഇടവേള എടുക്കുകയായിരുന്നു

ആ ഇടവേള പിന്നീട് നീണ്ടു പോവുകയായിരുന്നു എന്ന് പ്രിയ പറയുന്നു. തനിക്ക് ബിസിനസിനും മറ്റെല്ലാ കാര്യങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ഭർത്താവ് പിന്നിൽ തന്നെയുണ്ടെന്ന് പ്രിയ പറയുന്നു. ഇനി സിനിമയിലേക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ താരത്തിന് വ്യക്തമായ ഒരു മറുപടി പറയുവാൻ സാധിക്കില്ല. എന്നിരുന്നാൽ പോലും പ്രിയ വീണ്ടും സിനിമയിലേക്ക് കടന്നുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. വളരെ നാടൻ വേഷത്തിലാണ് ചിത്രത്തിൽ പ്രിയ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോൾ താരം അല്പം മോഡേൺ ലുക്കിൽ തന്നെയാണ്.

Articles You May Like

x