മഹേഷിന് സംഭവിച്ച അപകടം കണ്ണുകിട്ടിയത് പോലെയായി, അദ്ദേഹത്തിൻറെ വലിയ ഫാനായ എനിക്ക് പോലും സങ്കടകരമായ അവസ്ഥയാണ്: ദിലീപ്

മിമിക്രി കലാവേദിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നത് താരമാണ് ദിലീപ്. കലാഭവൻ ഗ്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങിയ താരം പിന്നീട് സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോട് ഇഷ്ടം കൂടാമോ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. കോമഡി കഥാപാത്രങ്ങൾ ചെയ്താണ് തുടക്കകാലത്ത് ശ്രദ്ധിക്കപ്പെട്ടത്. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ ജോക്കർ എന്ന ചിത്രത്തിനു ശേഷം നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി. മാനത്തെ കൊട്ടാരം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായ താരത്തിന്റെ കരിയർ ബ്രേക്ക് ആയ ചിത്രങ്ങളാണ് കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് എന്നിവ. മീശ മാധവൻ എന്ന ചിത്രത്തിലെ കള്ളന്റെ വേഷം ദിലീപിനെ സൂപ്പർസ്റ്റാർ ആക്കിയതോടെ കൊച്ചി രാജാവ്, പട്ടണത്തിൽ സുന്ദരൻ എന്നീ ചിത്രങ്ങൾ തീയറ്ററുകളിൽ വൻ കൈയ്യടിയാണ് നേടിക്കൊടുത്തത്

ഇന്ന് ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന ഇദ്ദേഹം മിമിക്രിയിലൂടെയാണ് തൻറെ സിനിമ ജീവിതം വളർന്നതെന്ന് ഉത്തമ ബോധ്യമുള്ള വ്യക്തി കൂടിയാണ്. അതുകൊണ്ടുതന്നെ മിമിക്രി കലാകാരന്മാരുടെ എല്ലാ ആവശ്യങ്ങളിലും ദിലീപ് എന്നും കൂടെ നിൽക്കാറുണ്ട്. സൂപ്പർതാരമായി വളർന്നിട്ട് പോലും മിമിക്രി ചെയ്തു കാണിക്കുമോ എന്ന് ആരെങ്കിലും ചോദിച്ചാൽ യാതൊരു മടിയും കൂടാതെ താരം അത് ചെയ്തുകൊടുക്കും. കഴിവുള്ള കലാകാരന്മാരുടെ വളർച്ചയ്ക്ക് തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്യാനും ദിലീപ് മറക്കാറില്ല. നിത്യ ചെലവിന് വരുമാനമില്ലാതെ കഴിയുന്ന മുതിർന്ന കലാകാരന്മാരെ സംരക്ഷിക്കുന്നതിലും താരം മുൻപന്തിയിലാണ്. ഇപ്പോൾ താരം സ്റ്റേജ് ആർട്ടിസ്റ്റ്, മിമിക്രി കലാകാരനുമായ മഹേഷ് കുഞ്ഞുമോനെ പറ്റി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്

അത്ഭുതത്തോടെ നോക്കുന്ന കലാകാരന്മാരിൽ ഒരാളാണ് മഹേഷ് കുഞ്ഞുമോൻ. അടുത്തിടെ ഒരു കാർ അപകടത്തിൽ സാരമായി പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ ഇപ്പോൾ ചികിത്സയും വിശ്രമവുമായി കഴിയുകയാണ്. മഹേഷിന് സംഭവിച്ച അപകടം കണ്ണുകിട്ടിയിട്ട് വന്ന അപകടം പോലെയായി എന്നും വളരെ സങ്കടകരമായ അവസ്ഥയായി പോയി എന്നും ദിലീപ് പറയുന്നു. ലൈവ് ആയിത്തന്നെ നിമിഷനേരം കൊണ്ട് നിരവധി സെലിബ്രിറ്റികളുടെ ശബ്ദം മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കും. വിനീത് ശ്രീനിവാസന്റെ ശബ്ദം ഏറ്റവും മനോഹരമായ അനുകരിക്കുന്ന ഒരേയൊരു കലാകാരൻ മഹേഷ് തന്നെയായിരിക്കും. എല്ലാത്തിൽ നിന്നും സുഖം പ്രാപിച്ച് വീണ്ടും സജീവമാകാൻ മഹേഷിന് കഴിയട്ടെ എന്നും അതിനു വേണ്ടി പ്രാർത്ഥിക്കുന്നു എന്നുമാണ് ദിലീപ് പറഞ്ഞത്.

Articles You May Like

x