നിഖില വിമലിൽ നിന്നും തങ്ങൾ നേരിട്ട മോശ അനുഭവം വെളിപ്പെടുത്തി ചെറുപ്പക്കാർ, ഞങ്ങളൊക്കെ പൈസ മുടക്കി സിനിമ കാണുന്നതുകൊണ്ടാണ് നിങ്ങൾ ജീവിക്കുന്നത് എന്ന് ഓർക്കണമെന്ന് നിഖില വിമലിനോട് പ്രേക്ഷകർ, ഇത്രയധികം ജാഡയുടെ ആവശ്യമില്ല എന്നും ആരാധകർ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ ആയിരുന്നു താരം തന്നെ സിനിമ കരിയർ തുടങ്ങിയത്. തുടർന്ന് താരം ഇന്നത്തെ മലയാളത്തിലെ ഏറ്റവും മികച്ച മുൻനിര നടിമാരുടെ ലിസ്റ്റിൽ മുൻപന്തിയിലേക്ക് എത്തുകയായിരുന്നു. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുന്നിൽ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകൾ വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ താരത്തെക്കുറിച്ച് സാമൂഹ്യ മാധ്യമത്തിൽ ഒരു യുവാവ് പങ്കുവെച്ച പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.”ഇന്ന് തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിൽ ഒരു സംഭവം ഉണ്ടായി. 7 30ന് മദനോത്സവം കാണാൻ ഞങ്ങൾ ആറുപേര് പോയി. നിഖില വിമൽ തൊട്ടു പിറകിലെ സീറ്റിൽ വന്നിരുന്നു. ആളെ മനസ്സിലാകാതിരിക്കുവാൻ മാസ്ക് ഇട്ടാണ് വന്നിരുന്നത്. ഒറ്റനോട്ടത്തിൽ എനിക്ക് തന്നെ മനസ്സിലായി. അവസാനമാണ് സിനിമ കഴിഞ്ഞതിനുശേഷം അവർ പുറത്തിറങ്ങിയത്.

ഡോറിന് പുറത്ത് ഒരു ഫോട്ടോ എടുക്കുവാൻ ഞങ്ങൾ കാത്തുനിന്നും. അവർ വന്നപ്പോൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് എന്റെ ഒരു ഫ്രണ്ട് ചോദിച്ചു.”സോറി പറ്റില്ല”എന്ന് പറഞ്ഞ് അവർ ഒരു പോക്ക് പോയി. പകുതിയിലും കുറവ് ആളുകൾ ആയിരുന്നു തീയറ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരും പോയതിനുശേഷം ആണ് ഫോട്ടോ എടുക്കുവാൻ ഞങ്ങൾ അനുവാദം
ചോദിച്ചത്.”-യുവാവ് കുറിച്ചു. നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റ് സാമൂഹ്യ മാധ്യമത്തിൽ വൈറലായത്. ഞങ്ങൾ സിനിമ കാണുന്നതുകൊണ്ടാണ് നിനക്കൊക്കെ കാശ് കിട്ടുന്നതെന്നും അതുകൊണ്ട് ഇത്രയധികം ജാഡ ഒന്നും വേണ്ട എന്നുമാണ് ഒരു കൂട്ടർ പറയുന്നത്. അതേസമയം നടിയെ പിന്തുണച്ചും പ്രേക്ഷകർ രംഗത്തെത്തുന്നുണ്ട്. അത് അവരുടെ പ്രൈവസി ആണെന്നും അവർക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രമാണ് സെൽഫി എടുക്കേണ്ട ആവശ്യം ഉള്ളൂ എന്നുമാണ് ആ പക്ഷം പറയുന്നത്.

Articles You May Like

x