“അവൾക്കൊപ്പം എപ്പോഴും ഞാനുണ്ട്, ഇത് എൻ്റെ കണ്ണാടി” : ഗോപി സുന്ദറിനൊപ്പം പുതിയ വിശേഷം പങ്കുവെച്ച് അമൃത സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷും, സംഗീത സംവിധായകൻ ഗോപി സുന്ദറും കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലും, വാർത്തകളിലും നിറഞ്ഞു നിൽക്കുകയാണ്. ഇരുവരും എവിടെ പോകുന്നു , എന്ത് ചെയ്യുന്നു, പുതിയ വിശേഷങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിക്കുകയാണ് വിടാതെ പാപ്പരാസികൾ. അതേസമയം ഇത്തരക്കാരിൽ നിന്നും ഒളിച്ചോടാതെ തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും, പുതിയ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുകയാണ് അമൃതയും, ഗോപി സുന്ദറും.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ളൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബ്യൂട്ടി പാർലറിന് അകത്ത് നിന്ന് ഇരുവരും പകർത്തിയ മിറർ സെൽഫിയാണ് അമൃത സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ‘എൻ്റെ കണ്ണാടി’ എന്ന അടികുറിപ്പോട് കൂടിയാണ് പുതിയ ചിത്രം അമൃത പങ്കുവെച്ചിരിക്കുന്നത്. തൻ്റെ ന്യൂജെൻ ലുക്കിനെക്കുറിച്ച് പറഞ്ഞ് ഇതിനെല്ലാം മുൻപ് അമൃത ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ‘നിങ്ങള്‍ എന്ത് കരുതുന്നു, എങ്ങിനെ ഡ്രസ്സ് ചെയ്യുന്നു, അത് എങ്ങിനെ ഷോ ചെയ്യപ്പെടുന്നു എന്നതൊന്നും വിഷയമല്ല, തോറ്റ് പിന്മാറാതിരിയ്ക്കുന്നതിലാണ് കാര്യം’ എന്ന അടികുറിപ്പോട് കൂടിയായിരുന്നു പോസ്റ്റ്.

താനും, ഗോപി സുന്ദറും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഇരുവർക്കും അഭിമുഖീകരിക്കേണ്ടി വന്നത്. ഇതിന് പിന്നാലെ മറ്റുള്ളവര്‍ നമ്മളെ തെറ്റായി മനസ്സിലാക്കുമ്പോഴും, തെറ്റായി വിധിയ്ക്കുമ്പോഴും മിണ്ടാതിരിയ്ക്കുന്നതാണ് നല്ലത് എന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമൃത തൻ്റെ ഒരു പോസ്റ്റിലൂടെ സൂചിപ്പിച്ചിരുന്നു. ബ്യൂട്ടി പാർലറിന് അകത്ത് വെച്ച് ഇരുവരും പങ്കുവെച്ച മിറർ സെൽഫി നിമിഷ നേരത്തിനുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.  നിരവധി ആളുകളാണ് ചിത്രത്തിന് താഴെ വ്യത്യസ്തമായ കമെന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ചിത്രം മനോഹരമായിരിക്കുന്നെന്നും ? രണ്ട് പേരും സന്തോഷത്തോടെ ജീവിക്കൂ തുടങ്ങി വ്യത്യസ്തമായ കമെന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒത്തിരി തവണ വിമർനശങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്ന വ്യകതിയാണ് ഗോപി സുന്ദർ. അദ്ദേഹത്തിൻ്റെ സ്വകാര്യ ജീവിതത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഗോപി സുന്ദർ ആദ്യം വിവാഹം കഴിച്ചത് പ്രിയ എന്ന ആളിനെയായിരുന്നു.

ആദ്യ ഭാര്യയുമായുള്ള പ്രിയയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താതെ ആയിരുന്നു അഭയ ഹിരണ്‍മയിയ്ക്കൊപ്പം ലിവിങ് റിലേഷൻഷിപ്പ് ആരംഭിച്ചത്. പത്ത് വര്‍ഷത്തിലേറെ അഭയുമായിട്ടുള്ള റിലേഷൻ പിറകെ ചെയ്താണ് ഇപ്പോള്‍ അമൃതയ്ക്കൊപ്പമുള്ള പുതിയ ജീവിതം തുടങ്ങിയത്. നടന്‍ ബാലയായിരുന്നു അമൃതയയെ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ അവന്തിക മകളുണ്ട്.  നിയമപരമായി ഗോപി സുന്ദറും , അമൃതയും ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ പോവുകയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. നിലവിൽ ഇരുവരും കൊച്ചിയിലാണുള്ളത്. വൈകാതെ തന്നെ ഹൈദരാബിദിലേയ്ക്ക് പോയേക്കും.

Articles You May Like

x