അവളോടെനിക്ക് ദേഷ്യമായിരുന്നു, ഞാൻ തല്ലുമ്പോഴെല്ലാം അച്ഛൻ അവളുടെ പക്ഷം പിടിക്കും: ഫാദേഴ്‌സ് ഡേയിൽ മനോജ് കെ ജയനെ കുറിച്ച് മകൾ കുഞ്ഞാറ്റ

മലയാളിയുടെ ആസ്വാദന ലോകത്തേക്ക് കുട്ടൻ തമ്പുരാനായും ദിഗംബരനായും കാലം അടയാളപ്പെടുത്തിയ പ്രതിഭയാണ് മനോജ് കെ ജയൻ. അത്രമേൽ വ്യത്യസ്തമായ വേഷങ്ങൾ കയ്യടക്കത്തോടെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ണകങ്ങളിൽ പോലും അവഗണനയുടെ വേദന ഒളിപ്പിച്ച അർദ്ധനാരിയിലെ കഥാപാത്രത്തെ നെഞ്ചുപിടയാതെ കണ്ടുതീർക്കാനാവില്ല. അവിശ്വസനീയമായ വിധത്തിലാണ് കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നത്. കടൽത്തിരക്കൊപ്പം താളം ചവിട്ടിയ അമരത്തിലെ ആന്റോയും ആ പ്രതിഭക്ക് മാത്രം അവകാശപ്പെടാവുന്ന മറ്റൊന്നാണ്.

രണ്ട്, മൂന്ന് വർഷമായി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിലും സജീവമായിട്ട് വളരെ കുറിച്ച് നാളുകളെയായിട്ടുള്ളൂ. കൊറോണ കാലത്താണ് സോഷ്യൽ മീഡിയയിൽ കൂടുതൽസജീവമാകുന്നത്. കൊവിഡ് കാലത്ത് എല്ലാവരും വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ ആളുകളുമായി കുറച്ചു കൂടി അടുക്കാനും നല്ല ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു. അതൊരു വലിയ കാര്യമായിട്ടാണ് കാണുന്നത്.

അച്ഛൻ മനോജ് കെ. ജയന്റെ പൊന്നോമന മകളാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാലക്ഷ്മി. രണ്ടു കുഞ്ഞനുജന്മാരുടെ ഉത്തരവാദിത്തമുള്ള ചേച്ചി കൂടിയാണ് കുഞ്ഞാറ്റ. സോഷ്യൽ മീഡിയയിൽ സജീവം. ഇന്ന് ഫാദേഴ്‌സ് ഡേ സ്പെഷലായി കുഞ്ഞാറ്റ അച്ഛനെ കുറിച്ചുള്ള രസകരമായ ഒരോർമ്മ പുതുക്കുകയാണ്. 2001 നവംബർ മാസത്തിലാണ് കുഞ്ഞാറ്റയുടെ ജന്മദിനം.

കുഞ്ഞുനാളിൽ കുഞ്ഞാറ്റയെ ഏറ്റവും കൂടുതൽ ചൊടിപ്പിച്ച ഒരാൾ കൂടി ഒപ്പമുള്ള ചിത്രവും ചേർത്താണ് പോസ്റ്റ്. മുറയ്ക്ക് കുഞ്ഞാറ്റയുടെ ചേച്ചിയാണെങ്കിലും, രണ്ടുപേരും തമ്മിൽ വലിയ പ്രായവ്യത്യാസമില്ലാത്തതിനാൽ കളിക്കൂട്ടുകാർ കൂടിയായാണ് ഇവർ വളർന്നത്. അവളോട് വെറുപ്പ് തോന്നിയ കാലത്തു നിന്നുള്ള ചിത്രമാണിത് എന്ന് കുഞ്ഞാറ്റ. കാരണം അവളെ കുഞ്ഞാറ്റ തല്ലുമ്പോഴെല്ലാം മറുപക്ഷം പിടിച്ചിരുന്നത് അച്ഛൻ മനോജാണ്. ആ ചിത്രവും ആ ‘അടിപിടി കേസിലെ’ പ്രതികളെയും വാദികളെയും ചുവടെ കാണാം.

കല്പനയുടെ മകൾ ശ്രീമയി ആണ് കുഞ്ഞാറ്റയുടെ ആ പഴയ ‘ശത്രു’. മനോജിന്റെ ഇരുവശങ്ങളിലുമായി കുഞ്ഞാറ്റയും ശ്രീമയിയും ഇരിക്കുന്ന ചിത്രമാണിത്. എന്തായാലും ഈ പോസ്റ്റ് കണ്ടില്ലെന്നു വെക്കാൻ ശ്രീമയി തയാറായിട്ടില്ല. ‘നിനക്ക് ഒരു സെക്കന്റ് എങ്കിലും അല്പത്തരം കാണിക്കാതിരുന്നൂടെ’ എന്നാണ് ശ്രീമയി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തമാശരൂപേണ മറുപടിയായി നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ടും കുഞ്ഞാറ്റ പോസ്റ്റ് ചെയ്യുകയുണ്ടായി

കല്പനയുടെയും സംവിധായകൻ അനിലിന്റേയും മകളായ ശ്രീമയി സിനിമയിൽ എത്തിയിരുന്നു. വളരെ വർഷങ്ങൾക്ക് മുൻപേ തുടങ്ങിവച്ച ചിത്രം പക്ഷെ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. ശ്രീസാംഘ്യ എന്ന പേരിലാണ് ശ്രീമയി അഭിനയജീവിതം ആരംഭിച്ചത്. അമ്മ ഉർവശി ഇൻസ്റ്റഗ്രാം പ്രൊഫൈൽ തുടങ്ങിയതില്പിന്നെ കുഞ്ഞാറ്റയും ഒപ്പം കൂടാറുണ്ട്. സെൽഫികളും ചത്രങ്ങളും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

Articles You May Like

x