മൂന്നുമക്കൾക്കും ഒപ്പം ഏറെ സന്തോഷവാനായി താരം, അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തതുകൊണ്ട് എല്ലാരും ഹാപ്പി, എന്നും ഈ സന്തോഷം നിലനിൽക്കട്ടെയെന്ന് ആരാധകർ

മലയാളത്തിലെ രണ്ട് പ്രീയപ്പെട്ട താരദമ്പതികളായിരുന്നു ഉർവശിയും മനോജ് കെ ജയനും. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇടക്ക് വേർപിരിഞ്ഞ് വീണ്ടും വിവാഹിതരായി. ഏക മകൾ കുഞ്ഞാറ്റ മനോജ് കെ ജയനോടൊപ്പമാണ് താമസിക്കുന്നത്. ആശയാണ് മനോജ് കെ ജയന്റെ ഇപ്പോഴത്തെ ഭാര്യ. ഭാര്യ ആശയും മകനും യു.കെയിലാണ്. മകൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. മകൾ കുഞ്ഞാറ്റ ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കി. ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. തന്നോട് പോക്കറ്റ് മണി ചോദിക്കാൻ മടിയാണെന്നും അതുകൊണ്ട് സ്വന്തമായി അധ്വാനിക്കാൻ ചെറിയൊരു ജോലിക്ക് കേറിയെന്ന് മനോജ് അടുത്തിടെ പറഞ്ഞിരുന്നു.

ശിശുദിനത്തിൽ മക്കൾക്ക് ഒപ്പമുള്ള ഒരു വീഡിയോ ആണ് മനോജ് പങ്കിട്ടത്. മൂന്നുമക്കൾക്കും ഒപ്പം ഏറെ സന്തോഷവാനായിട്ടാണ് താരം വീഡിയോയിൽ നിറയുന്നത്. നിരവധി ആളുകൾ നിരവധി അഭിപ്രായങ്ങൾ ആണ് വീഡിയോയിൽ നൽകുന്നതും. അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തതുകൊണ്ട് എല്ലാരും ഹാപ്പി എന്നും ഈ സന്തോഷം നിലനിൽക്കട്ടെയെന്നാണ് ആരാധകർ ആശംസിക്കുന്നത്. ആദ്യസമയത്ത് വിമർശനം അറിയിച്ചവർ പോലും ഇപ്പോഴത്തെ ഇവരുടെ സന്തോഷം കാണുമ്പൊൾ കൈയ്യടിക്കുകയാണ്.

ഒന്നിച്ചഭിനയിച്ചിലൂടെ പ്രണയത്തിലായവരാണ് മനോജ് കെ ജയനും ഉർവശിയും. 1999 ൽ ആ പ്രണയം വിവാഹത്തിന് വഴിമാറി. എന്നാൽ എട്ട് വർഷം മാത്രമേ ആ ദാമ്പത്യം നീണ്ടു പോയുള്ളൂ. 2008 ൽ ഇരുവരും വിവാഹ മോചിതരായി.ഉർവശിയ്ക്കും മനോജ് കെ ജയനും 2001 ലാണ് മകൾ ജനിച്ചത്. വിവാഹ മോചനത്തിന് ശേഷം ആരുടെ കൂടെ പോകണം എന്ന ചോദ്യത്തിന് അച്ഛൻ എന്നായിരുന്നു കുഞ്ഞാറ്റ എന്ന മകൾ തേജസ്വിനിയുടെ മറുപടി. ഉർവശിയുമായി വേർപിരിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ മനോജ് കെ ജയൻ വേറെ വിവാഹം ചെയ്തു. ആശയുമായുള്ള വിവാഹം 2011 ലാണ് നടന്നത്. 2012 ൽ ഈ ബന്ധത്തിൽ ഒരു മകൻ പിറന്നു.

Articles You May Like

x