സിനിമയിൽ അവസരം കുറഞ്ഞതോടെ ലണ്ടനിലെ പെട്രോൾ പമ്പിൽ ജോലിക്ക് കയറിയോ ? സോഷ്യൽ മീഡിയയിൽ വൈറലായ മനോജ് കെ ജയൻ്റെ വീഡിയോയുടെ സത്യമിത്

മലയാളികളുടെ പ്രിയ നടനാണ് മനോജ് കെ ജയൻ. ഒരു കാലത്ത് മലയാളത്തിൽ നായകനായി തിളങ്ങിയ നടനാണ് മനോജ് കെ ജയൻ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് മനോജ് കെ ജയൻ നായകനായി എത്തിയത്. ഇപ്പോഴിത മനോജ് കെ ജയന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മനോജ് കെ ജയൻ, ഒരു വണ്ടിക്ക് പെട്രോൾ അടിച്ചു നൽകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘പമ്പിൽ ജോലി കിട്ടിയതല്ല, ലണ്ടനിൽ വന്നാൽ ഇതൊക്കെ നമ്മൾ ചെയ്‌തേ പറ്റൂ,” സോറി എന്നാണ് വീഡിയോ പങ്കുവച്ച് താരം പറയുന്നത്. എന്നാൽ താരത്തിന്റെ ഈ വീഡിയോ മറ്റൊരു തരത്തിൽ ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. അവസരം കുറഞ്ഞതോടെ ലണ്ടനിലെ പെട്രോൾ പമ്പിൽ മനോജ് കെ ജയൻ ജോലിക്ക് കയറി എന്നായിരുന്നു താരത്തിന്റെ വിമർശകർ പറഞ്ഞത്. വീഡിയോയുടെ സ്‌ക്രീൻ ഷോട്ട് എടുത്തായിരുന്നു ചിലർ ഇങ്ങനെ ഒരു പ്രചരണം നടത്തിയത്.

എന്നാൽ ചില നിഷ്‌ക്കളങ്കർ ഇത് വിശ്വസിക്കുകയും ചെയ്തിരുന്നു. ഇത് വ്യാജമാണ് എന്നാണ് വ്യക്തമാകുന്നത്. ലണ്ടൻ യാത്രയിൽ സ്വന്തം വാഹനത്തിന് പെട്രോൾ അടിച്ച മനോജ് കെ ജയന്റെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ ചിലർ പ്രചരിപ്പിച്ചത്. അതേസമയം മൂന്നര പതിറ്റാണ്ടിലേറെ മലയാളസിനിമയിൽ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ. 1988-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അരങ്ങേറ്റം.

1987-ൽ റിലീസായ എന്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിന്റെ തുടക്കം. 1992ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്.പെരുന്തച്ചൻ (1990), സർഗ്ഗം എന്നീ ചിത്രങ്ങൾ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്നിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ നായകനായും ഉപനായകനായും വില്ലനായും തിളങ്ങി.


മണിരത്‌നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു മനോജിന്റെ തമിഴ് സിനിമയിലെ അരങ്ങേറ്റം. തമിഴിലും തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Articles You May Like

x