എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് അച്ഛൻ, എന്റെ ബാല്യം ഒരിക്കലും മോശമായിരുന്നില്ല, എന്നെ ചിരിപ്പിക്കുന്ന കാര്യത്തില്‍ അച്ഛന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല, എന്റെ കണ്ണ് നനയിച്ചിട്ടില്ല: മനോജ് കെ ജയനെ കുറിച്ച്  തേജസ്വിനി

ഉര്‍വ്വശി അന്നും ഇന്നും മലയാള സിനിമയുടെയും ആരാധകരുടെയും പ്രിയപ്പെട്ട നടിയാണ്. ഉര്‍വ്വശി അനസ്വര മാക്കിയ അത്രയും നല്ല കഥാ പാത്രങ്ങളാണ്. കലാ കുടുംബത്തില്‍ തന്നെയാണ് ഉര്‍വ്വശിയുടെ ജനനം. സഹോദ രിമാരും സിനിമയില്‍ തിളങ്ങിയിരുന്ന നടിമാരായിരുന്നു. ഇപ്പോഴിതാ അടുത്ത തലമുറയും സിനിമയിലേയ്‌ക്കെത്തിയിരിക്കുകയാണ്. സിനിമയില്‍ ഉന്നതിയില്‍ നിന്ന സമയത്താണ് നടന്‍ മനോജ് കെ ജയനുമായി ഉര്‍വ്വശി പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത്. എന്നാല്‍ ഏറെ താമസിക്കാതെ ഇരുവരും വേര്‍ പിരിയു കയും മറ്റ് വിവാഹ ബന്ധത്തിലേയ്ക്ക് പോവുകയും ചെയ്തു. ഇരുവരുടെയും മകളായ കുഞ്ഞാറ്റ വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാലിപ്പോള്‍ അമ്മ യ്ക്കും അച്ഛനുമൊപ്പമെല്ലാം കുഞ്ഞാറ്റ കഴിയാറുണ്ട്.

അമ്മ ഉര്‍വ്വശിക്കും തന്റെ കുഞ്ഞനുജന്‍ ഇഷാനുമൊപ്പം കുഞ്ഞാറ്റ പങ്കിട്ട ചിചത്രം വളരെ പെ ട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അച്ഛനായിരുന്നു തനിക്കെല്ലാമെന്നും അച്ഛന്‍ ഷൂട്ടിനായി പോകുമ്പോള്‍ വളരെ സങ്കടം ആയിരുന്നു തനിക്കെന്നും താരം പറഞ്ഞിരുന്നു. കുഞ്ഞാറ്റയെന്ന് തേജ ലക്ഷ്മി എന്നാണ് സിനിമയിലേയ്‌ക്കെ ത്തുന്നത് എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. കല്‍പ്പനയുടെ മകള്‍ ശ്രീ സംഖ്യ ഇപ്പോള്‍ സിനിമയിലെത്തി യിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ച് തേജലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അച്ഛനാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം എന്നാ ണ് തേജലക്ഷ്മി കുറിച്ചത്. എന്നെ ചിരിപ്പിക്കുന്ന കാര്യത്തില്‍ അച്ഛന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ആദ്യ ദിവസം മുതല്‍ അദ്ദേഹം എപ്പോഴും ഞാന്‍ സന്തോഷവതിയാണെന്ന് ഉറപ്പുവരുത്തുകയും എന്റെ കണ്ണ് നനയാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് മോശം ബാല്യമായിരുന്നുവെന്ന് കരുതിയ എല്ലാ ആളുകളോടയുമായി പറയുന്നു. എന്റെ ബാല്യം മോശമായിരുന്നില്ല.

എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ആ നല്ല സമയങ്ങളുടെ ഒരേയൊരു കാരണം എന്റെ അച്ഛന്‍ തന്നെയാണ്. അദ്ദേഹം തമാശക്കാരനാണ്, സ്നേഹമുള്ളവനാണ്, വളരെ പിന്തുണയുള്ള ആളാണെന്നും കുഞ്ഞാറ്റ പറഞ്ഞിട്ടുണ്ട്.

Articles You May Like

x