ആരാധകരുടെ കാത്തിരിപ്പിന് വിരാമം, സന്തോഷവാർത്തയുമായി ദിൽഷ ; ദിൽഷയ്‌ക്കൊപ്പമുള്ള ചെറുപ്പക്കാരനെ തിരഞ്ഞ് സോഷ്യൽ മീഡിയ, റോബിനെ മാറ്റി നിർത്താൻ കാരണം സൂരജോ?

ബിഗ് ബോസ് മലയാളം സീസൺ – 4 ലൂടെ പ്രേക്ഷകർക്ക് പരിചിതമായി മാറിയ നിരവധി മത്സരാർത്ഥികളുണ്ട്. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഏറെ ശ്രദ്ധ നേടിയ പേരുകളാണ് റോബിൻ, ദിൽഷ, ബ്ലെസ്ലി, ജാസ്മിൻ എന്നിവർ. ഇരുവരെയും സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചകൾ സജീവമാണ്. ഇവർക്കെല്ലാം പുറമേ ആ പേരുകളിലേയ്ക്ക് കടന്നു വന്നിരിക്കുന്ന മറ്റൊരു പേരാണ് സൂരജ്. ദിൽഷയുടെ പേരിനൊപ്പമാണ് സൂരജിൻ്റെ പേര് ചർച്ചയാകുന്നത്.

ബിഗ് ബോസ് സീസൺ 4 – ൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ട് മത്സരാർത്ഥികളായിരുന്നു ഡോ . റോബിനും, ദിൽഷയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും, ഉടൻ തന്നെ വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഡോ . റോബിൻ ബിഗ് ബോസ് വേദിയിൽ വെച്ച് ദിൽഷയോട് പ്രണയം തുറന്നു പറഞ്ഞു എന്നല്ലാതെ തൻ്റെ നല്ല സുഹൃത്തായി മാത്രമാണ് റോബിനെ കാണുന്നെതെന്നായിരുന്നു ദിൽഷ പറഞ്ഞത്. നിലവിൽ സഹൃദത്തിന് അപ്പുറത്തേയ്ക്ക് തങ്ങൾക്കിടയിൽ ഒന്നുമില്ലെന്നും ദിൽഷ വ്യക്തമാക്കിയിരുന്നു. അതെസമയം ദിൽഷയെയും, റോബിനെയും സ്നേഹിക്കുന്ന ഒരു പറ്റം ആരാധകർ ഇരുവർക്കുമായി ‘ദില്‍റോബ്’ ആര്‍മി എന്ന പേജിൽ ഗ്രൂപ്പുകളും, പേജുകളും രൂപീകരിച്ചിരുന്നു.

റോബിന് മാത്രമല്ല ബ്ലെസ്ലിയ്ക്കും ദില്‍ഷയോട് പ്രണയമാണെന്ന തരത്തിൽ വാദം ഉയർന്നിരുന്നു. എന്നാൽ ബ്ലെസിയെ താൻ സഹോദരനായി മാത്രമാണ് കാണുന്നതെന്ന് ദിൽഷ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. ബിഗ്ബോസ് മത്സരം അവസാനിച്ച് വിന്നറായി പുറത്ത് വന്നതിന് പിന്നാലെ ദിൽഷയ്ക്ക് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നു.  ദിൽഷയ്ക്ക് ബിഗ് ബോസിൽ വിന്നറാകാൻ സാധിച്ചത് പോലും റോബിൻ ആരാധകരുടെ പിന്തുണയും, സപ്പോർട്ടും കിട്ടിയതുകൊണ്ടാണെന്നായിരുന്നു വിമർശനം. എന്നാൽ തനിയ്ക്ക് നേരേ വിമർശനങ്ങളും, സൈബർ ആക്രമണങ്ങളും ശക്തമായതോട് കൂടെ ദിൽഷ നേരിട്ട് ലൈവിലെത്തി കാര്യങ്ങൾ വിശദമാക്കിയിരുന്നു. “പല ആര്‍മികളും തന്നെ ടാര്‍ഗെറ്റ് ചെയ്യുന്നതായും, റോബിനും ബ്ലെസ്ലിയും തന്നെ ഒരു പാവയെപ്പോലെ തട്ടിക്കളിക്കുന്നതായും അങ്ങനെ നിന്ന് കൊടുക്കാൻ തനിയ്ക്ക് താൽപര്യമില്ലെന്നും ഇവർ രണ്ട് പേരുമായും ഇനി തനിയ്ക്ക് ഒരു ബന്ധവുമില്ലെന്നാണ്” ദിൽഷ പറഞ്ഞിരുന്നത്.

ദിൽഷയ്ക്ക് പിന്നാലെ മറുപടിയുമായി റോബിനുമെത്തി. ദില്‍ഷ തനിയ്ക്ക് തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു റോബിന്‍ ലൈവിൽ വന്നത്. ദില്‍ഷയ്ക്ക് അര്‍ഹിക്കുന്ന ഒരാളെ ജീവിത പങ്കാളിയെ കിട്ടട്ടേയെന്നും, അവരുടെ എല്ലാ സ്വപ്‌നങ്ങളും സഫലമാകട്ടെ എന്ന ആശംസയോട് കൂടെയാണ് റോബിന്‍ തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ദില്‍ഷയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വ്യപകമായി പ്രചരണം നടന്നത്. ‘സൂരജ്’ എന്ന യുവാവുമൊത്തുള്ള ദില്‍ഷയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു എല്ലാ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടത്.

ദിൽഷയും, സൂരജ്  തമ്മിൽ പ്രണയത്തിലാണെന്നും അതുകൊണ്ടാണ് റോബിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എട്ട് വർഷത്തോളമായി സൂരജും, ദിൽഷയും സുഹൃത്തുക്കളാണെന്നും, കുടുംബത്തിലെ ഒരംഗമാണ് സൂരജെന്നും  ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും വ്യക്തമാണ്. എന്നാൽ യാഥാർഥ്യം മനസിലാക്കാതെ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക്‌ നേരേ മുഖം തിരിച്ചു പിടിക്കുകയാണ് ദിൽഷയിപ്പോൾ.

Articles You May Like

x