ദിൽഷയെ കുറിച്ച് കണ്ണുനിറഞ്ഞു റോബിൻ, ആശംസയുമായി ദിൽഷയുടെ കുടുംബം ; നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു ഡോ . റോബിൻ രാധാകൃഷ്ണൻ. കൂടെയുണ്ടായിരുന്ന മത്സരാർത്ഥിയായ റിയാസിനെ കൈയ്യേറ്റം ചെയ്യേണ്ടി വന്നതിന്റെ പേരിൽ ഷോയിൽ നിന്നും 70 ദിവസത്തിൽ റോബിന് പുറത്താകേണ്ടി വരികയായിരുന്നു. നൂറ് ദിവസം തികയ്ക്കാൻ കഴിയാതെ ഷോയിൽ നിന്ന് റോബിൻ പുറത്ത് പോയെങ്കിലും മറ്റേതൊരു മത്സരാർത്ഥിയ്ക്കും ലഭിക്കുന്നതിനെക്കാൾ വലിയ പിന്തുണ റോബിന് ലഭിച്ചിരുന്നു.

ബി​ഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാകും ഒരു മത്സരാർത്ഥിക്ക് ഇത്രയേറെ ഫാൻ ബേസ് ഉണ്ടാകുന്നത്. പല തരത്തിലുള്ള വാക്കേറ്റങ്ങൾക്കും, കഥാമുഹൂർത്തങ്ങൾക്കും ബിഗ് ബോസ് വേദി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബി​ഗ് ബോസ് സീസൺ 4 ആരംഭിച്ചത് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട സൗഹൃദമായിരുന്നു ദിൽഷയും റോബിനും തമ്മിലുള്ളത്. എന്നാൽ ബിഗ്‌ബോസ് അവസാനിച്ച് കുറച്ച് നാൾ മാത്രമേ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നുള്ളു. ഇപ്പോഴിതാ ദിൽഷയേയും കുടുംബത്തേയും കുറിച്ച് ​നെ​ഗറ്റീവ് പറയുന്നത് അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിരിക്കുകയാണ് റോബിൻ.

ഇൻസ്റ്റാ​ഗ്രാം ലൈവിലൂടെയാണ് റോബിൻ ഇക്കാര്യം പറഞ്ഞത്. ദിൽഷയും താനും തമ്മിൽ ബി​ഗ് ബോസിനകത്ത് നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങൾ ഇപ്പോൾ പുറത്തിറങ്ങി. ഫ്രണ്ട്ഷിപ്പോ കാര്യങ്ങളോ ഒന്നും മെയ്ന്റൈൻ ചെയ്യുന്നില്ല. ഹെൽത്തി ആയിട്ട് അത് ക്ലോസ് ചെയ്തു. പക്ഷേ ഇപ്പോഴും അതിന്റെ പേരിൽ പ്രശ്‌നനങ്ങൾ  നടന്നു കൊണ്ടിരിക്കുന്നുണ്ടെന്നും അതൊന്നും ഇനി വേണ്ടെന്നും റോബിൻ പറയുന്നു.

തൻ്റെ ഒരു അഭ്യർത്ഥനയാണ്. അതൊന്നും ഇനി വേണ്ട. കാരണം ദിൽഷ ദിൽഷയുടേതായ ജീവിതവുമായി മുന്നോട്ട് പോകുന്നുണ്ടെന്നും, ഞാൻ എന്റെ ലൈഫുമായും മുന്നോട്ട് പോകുന്നു. രണ്ട് പേർക്കും കരിയറും ലൈഫും ഉണ്ട്. അതുകൊണ്ട് ദയവ് ചെയ്ത് സോഷ്യൽ മീഡിയ ഫൈറ്റ്സും കാര്യങ്ങളും ഒന്നും വേണ്ടെന്നാണ് എനിയ്ക്ക് അഭ്യർത്ഥിക്കാനുള്ളതെന്നായിരുന്നു റോബിൻ പറഞ്ഞത് . ഞാൻ സൂരജുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങളെല്ലാം ഞങ്ങൾ സോൾവ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ദൈവത്തെ ഓർത്ത് ദിൽഷയെയോ അവരുടെ ഫാമിലിയേയോ ആരെയും പറ്റി നെ​ഗറ്റീവ് പറയരുത്. ഈ പ്രശ്നം ഇതോട് കൂടി അവസാനിക്കണം. എല്ലാവരും ഹാപ്പി ആയിട്ടിരിക്കുക. ഒറ്റ ലൈഫേ ഉള്ളൂ. നമ്മൾ ഈ അനാവശ്യമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ ഹാപ്പിയായിട്ട് ജീവിക്കുകയാണ് വേണ്ടത്.

റോബിൻ ലൈവിൽ വന്ന് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ റോബിന് മറുപടിയുമായി ദിൽഷയുടെ സഹോദരിമാരും രംഗത്തെത്തി. റോബിന് നന്ദി അറിയിക്കുകയാണ് വീഡിയോയിൽ ദിൽഷയുടെ സഹോദരിമാർ. ഇപ്പോഴയെങ്കിലും ഇങ്ങനെയൊരു വീഡിയോ പങ്കുവെച്ചതിൽ സന്തോഷമുണ്ടെന്നും, ഇതിന് മുൻപേ ഇത് ചെയ്യണമായിരുന്നെന്നും അത്രത്തോളം വേദനയും, അടിച്ചമർത്തലും തങ്ങളും, കുടുംബവും അനുഭവിച്ച് കഴിഞ്ഞെന്നും, റോബിൻ പറഞ്ഞതുപോലെ എല്ലാം തങ്ങളും ഇവിടെ വെച്ച് നിർത്തുകയാണെന്നും, മുൻപോട്ടുള്ള ജീവിതത്തിൽ റോബിന് എല്ലാവിധ ആശംസകളും അറിയിക്കുന്നതായും, റോബിൻ  അദ്ദേഹം പറഞ്ഞ വാക്ക് പാലിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും തങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്  വീഡിയോ അവസാനിപ്പിച്ചത്.

Articles You May Like

x