കല്യാണ പെണ്ണായി ദിൽഷ; ദിൽഷ പോലും പ്രതീക്ഷിക്കാത്ത മറുപടിയുമായി ഡോ .റോബിൻ, പൂർണ പിന്തുണയുമായി ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ – 4 ൽ ഏറെ ശ്രദ്ധ നേടിയ മത്സരാർഥികളാണ് ഡോ .റോബിൻ ദിൽഷ, ബ്ലെസ്ലി എന്നിവർ. ദിൽഷ, റോബിൻ, ബ്ലെസ്ലി എന്നിവരുടെ കോംബോ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ബിഗ് ബോസിൽ നിന്ന് വിജയ് ആയി പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ദിൽഷയ്ക്ക് നേരിടേണ്ടി വന്നിരുന്നു. തനിയ്ക്ക് ഉയരുന്ന വിമർശനങ്ങൾക്കും, ചോദ്യങ്ങൾക്കും, കളിയാക്കലുകൾക്കും മറുപടിയുമായി കഴിഞ്ഞ ദിവസം ദിൽഷ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ദിൽഷയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ റോബിൻ.

‘ദിൽറോബ്’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി ഫാൻ പേജുകളുണ്ട്. ദിൽഷയുടെയും, റോബിൻ്റെയും ആരാധകരാണ് ഇതിന് പിന്നിൽ. ദിൽഷയും, റോബിനും തമ്മിൽ വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നവരാണ് ഇരുവരുടെയും ആരാധകർ. ഇരുവരുടെയും പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി റീൽസുകളും, ബിഗ് ബോസിലെ രസകരമായ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസിൽ ദിൽഷയ്ക്ക് വിജയി ആകാൻ സാധിച്ചത് തന്നെ റോബിൻ്റെയും ആരാധകരുടെയും പിന്തുണ ഉള്ളത്കൊണ്ട് മാത്രമാണെന്ന് റോബിൻ്റെ ആരാധകർ അവകാശപ്പെട്ടിരുന്നു.

ബിഗ് ബോസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെയും റോബിൻ തൻ്റെ ബെസ്റ്റ് ഫ്രണ്ടും ബ്ലെസ്ലി സഹോദരനുമാണെന്ന് ദിൽഷ വ്യക്തമാക്കിയിരുന്നു. റോബിനോട് തനിയ്ക്ക് ചെറിയൊരു ഇഷ്ടമുണ്ടെന്നും പക്ഷേ അത് പ്രണയമാണോ എന്ന് അറിയില്ലെന്നും ദിൽഷ ഇന്നലെ പങ്കുവച്ച വീഡിയോയിൽ സൂചിപ്പിച്ചിരുന്നു. ഡോക്റോട് തീരുമാനം എടുക്കാനും മനസിലാക്കാനും സമയം ചോദിച്ചിട്ടുണ്ടെന്നും ദിൽഷ പറയുന്നു. റോബിനേയും ബ്ലെസ്‌ലിയെയും ഇല്ലാതാക്കി ട്രോഫിയുമായി വന്ന് നിൽക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും 50 ലക്ഷത്തിലും ട്രോഫിയിലും മയങ്ങുന്ന ഒരാളല്ല താനെന്നും, ഡോക്ടറും ബ്ലെസ്‌ലിയുമായുള്ള എല്ലാ റിലേഷൻഷിപ്പും ഇന്ന് മുതൽ ഇവിടെ വെച്ച് താൻ ഇവിടെ നിർത്തുകയാണെന്നും പറഞ്ഞുകൊണ്ടാണ് ദിൽഷ തൻ്റെ വീഡിയോ അവസാനിപ്പിച്ചത്.

ഇപ്പോഴിതാ ദിൽഷയുടെ വാക്കുകൾക്ക് മറുപടിയുമായി റോബിൻ രംഗത്തെത്തിയിരിക്കുകയാണ്. റോബിൻ്റെ വാക്കുകൾ ഇങ്ങനെയാണ്.

” സന്തോഷമായിരിക്കൂ ദിൽഷ, നിന്നോട് ബഹുമാനം മാത്രം. നിൻ്റെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടേ. അതുപോലെ തന്നെ എനിയ്ക്ക് തന്ന പിന്തുണയ്ക്കും നല്ല നിമിഷങ്ങൾക്കും നന്ദി” എന്ന് പറഞ്ഞാണ് റോബിൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. “ബി ഗ് ബോസ് വീട്ടിനകത്തെ മനോഹരമായ എല്ലാ നിമിഷങ്ങൾക്കും നന്ദി ഡോക്ടർ. ആ നല്ല മുഹൂർത്തങ്ങളെല്ലാം എന്നും ഓർക്കും. സന്തോഷത്തോടെ ഇരിക്കൂ, സ്വപ്നങ്ങൾ എല്ലാം നടക്കട്ടേ. എല്ലാവിധ ആശംസകളും” എന്നാണ് റോബിൻ്റെ കുറിപ്പിന് മറുപടിയായി ദിൽഷ കുറിച്ച വാക്കുകൾ.

അതേസമയം മൂന്നാറിൽ കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണ് ദിൽഷ. പുതിയ ഫോട്ടോ ഷൂട്ടും വിശേഷങ്ങളുമായി സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന ദിൽഷയുടെ ചിത്രങ്ങൾ ദിൽഷ തന്നെ പങ്കുവെച്ചിരിക്കുകയാണ്. എന്നാൽ ദിൽഷ പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം താഴെ റോബിൻ ആരാധകർ വലിയ രീതിയിലുള്ള വിമർശങ്ങൾ ഉയർത്തുന്നുണ്ട്. ലൈവിൽ വന്ന് കരഞ്ഞ് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നു ? അങ്ങനെയല്ലെങ്കിൽ എങ്ങനെയാണ് നിങ്ങൾക്ക് ഇത്രപ്പെട്ടെന്ന് ചിരിച്ച് സന്തോഷിക്കാൻ കഴിയുന്നതെന്നാണ് റോബിൻ ആരാധകരുടെ ചോദ്യം…

Articles You May Like

x