വിവാഹത്തെ പറ്റി റോബിൻ ഞങ്ങളോട് സംസാരിച്ചു; അവൾക്ക് അങ്ങനെയൊരു ഇഷ്ടം ഉള്ളതായി തോന്നിയിട്ടില്ല തുറന്ന് പറഞ്ഞ് ദിൽഷയുടെ സഹോദരി

ബിഗ് ബോസ് മലയാളം സീസണ്‍ 4 – ലെ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് ദിൽഷ പ്രസന്നൻ. തുടക്കത്തിൽ മോശം പ്രകടനം എന്ന് വിധിയെഴുതിയ പല ആളുകളും പിന്നീട് ദിൽഷയുടെ പ്രകടനം കണ്ട് കൈയടിക്കുകയും അമ്പരപ്പെടുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. ബിഗ് ബോസ് സീസൺ ഫോർ അതിൻ്റെ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ ഫൈനൽ സിക്സിൽ ഇത്തവണ മൂന്ന് വനിതകളാണ് കൊമ്പു കോർക്കുന്നത്. ബിഗ് ബോസ് മലയാളത്തിൻ്റെ സീസണുകളിൽ തന്നെ ആദ്യമായിട്ടാണ് മൂന്ന് വനിതകൾ ഫൈനൽ വരെ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിൽ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട മത്സരാർത്ഥിയാണ് ദിൽഷ പ്രസന്നൻ. ദിലു എന്നാണ് സ്നേഹത്തോടെ പ്രേക്ഷകർ താരത്തെ വിളിക്കുന്നത്.

അനാവശ്യ വിവാദങ്ങളോ, വഴക്കോ, പരസ്പരം വാക്കേറ്റമോ ഒന്നും തന്നെയില്ലാതെ വളരെ മാന്യമായ രീതിയിലും പക്വതയോടും കൂടിയാണ് ദിൽഷ ബിഗ് ബോസിൽ അവസാന എപ്പിസോഡുകൾ വരെയും നിന്നിട്ടുള്ളത്. മറ്റുള്ള മത്സരാർഥികളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി മികച്ച പ്രകടനം കാഴചവെച്ചതുകൊണ്ടാണ് ദിൽഷയ്ക്ക് പ്രേക്ഷകരിൽ നിന്നും വലിയ പിന്തുണ ലഭിച്ചതും. ദിൽഷ, വിജയ് ആകണമെന്ന ആഗ്രഹം പുറത്ത് പ്രകടിപ്പിക്കുന്ന വലിയൊരു വിഭാഗം ആരാധകർ തന്നെ താരത്തിന് സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ ദിൽഷയുടെ ബിഗ് ബോസ് യാത്രയെക്കുറിച്ചും, ദിൽഷയുടെയും റോബിൻ്റെയും വിവാഹത്തെ സംബന്ധിച്ചും തുറന്നു പറയുകയാണ് സഹോദരി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സഹോദരിയുടെ പ്രതികരണം.

ദിൽഷയുടെ സഹോദരിയുടെ വാക്കുകൾ …  റോബിനും, ദിൽഷയും തമ്മിൽ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ആദ്യം സഹോദരി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. അത് തനിയ്ക്ക് അറിയില്ലെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും അവൾക്ക് അങ്ങനെയൊരു ഇഷ്ടം ഉള്ളതായി തോന്നിയിട്ടില്ലെന്നും അവളുടെ സങ്കൽപ്പത്തിൽ വിവാഹം കഴിക്കാൻ സാധ്യതയുള്ള ഒരാളായി റോബിനെ തോന്നുന്നില്ലെന്നും, എന്നാൽ ഡോക്ടറുമായി അവൾ വളരെ കംഫേർട്ട് ആണെന്നും ഇടയ്ക്ക് രണ്ടു പേരും തമ്മിൽ പ്രണയം ഉള്ളതായി തോന്നിയിട്ടുണ്ടെന്നും സഹോദരി പറയുന്നു.

റോബിനുമായിട്ടുള്ള വിവാഹകാര്യത്തിൽ തങ്ങൾക്ക് പ്രധാനം അവളുടെ ഇഷ്ടവും, താൽപര്യവും ആണെന്നും അവൾ ഓകെയാണെങ്കിൽ രണ്ടുപേർക്കും ഇഷ്ടമാണെങ്കിൽ അത് നടത്തി കൊടുക്കുമെന്നും സഹോദരി കൂട്ടിച്ചേർത്തു. തങ്ങൾക്ക് മക്കൾക്ക് വീട്ടിൽ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ ഓപ്പണായി മാതാപിതാക്കളുടെ അടുത്ത് പറയുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സഹോദരി സൂചിപ്പിച്ചു.

റോബിനെ ദിൽഷ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അവൾ അത് അച്ഛൻ്റെയും അമ്മയുടെയും അടുത്ത് തീർച്ചയായും തുറന്ന് പറയുമെന്നും അവർ അവളുടെ ആഗ്രഹ പ്രകാരം നടത്തികൊടുക്കുമെന്നും അവളുടെ ഇഷ്ടമാണ് തങ്ങൾക്ക് പ്രധാനമെന്നും വിവാഹ കാര്യത്തിൽ റോബിൻ തങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും റോബിനെ തങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണെന്നും ദിൽഷ ബിഗ് ബോസിൽ നിന്ന് വന്നതിന് ശേഷം വിവാഹ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സഹോദരി വ്യക്തമാക്കുന്നു.

Articles You May Like

x