പളനി മുരുകനെ സാക്ഷിയാക്കി അമൃതയുടെ കഴുത്തിൽ മാല ചാർത്തി ഗോപി സുന്ദർ ; വിവാഹ വീഡിയോ കാണാം

വലിയ വിവാദങ്ങൾക്കൊടുവിൽ ഏറെ സന്തോഷകരമായ വാർത്ത ആരാധകരുമായി പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും, ഗായിക അമൃത സുരേഷും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയതിന് പിന്നാലെ അമൃതയും, ഗോപിസുന്ദറും നിരന്തരം സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. പലപ്പോഴും വിവാഹിതരായെന്നും, വിദേശത്തേയ്ക്ക് പോയെന്നും ഉൾപ്പടെയടുള്ള പ്രചരണം ഇരുവർക്കും നേരേ നടന്നിരുന്നു. എന്നാൽ അത്തരം കാര്യങ്ങളിലൊന്നും പ്രതികരണം നടത്താതെ മാധ്യമങ്ങൾക്ക് മുഖം നൽകാതെ മാറി നിൽക്കുകയായിരുന്നു അമൃതയും, ഗോപി സുന്ദറും.

പ്രണയത്തിലെന്ന് വെളിപ്പെടുത്തി അമൃതയും, ഗോപിസുന്ദറും തങ്ങളുടെ ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങളും ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ എല്ലാവരുടെയും സംശയങ്ങളുടെയും, ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.

പഴനിയിൽ പോയി വിവാഹം കഴിഞ്ഞെന്ന തരത്തിൽ തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് അമൃതയും, ഗോപിസുന്ദറും പങ്കുവെച്ചിരിക്കുന്നത്. ഇരുവരും പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് കഴുത്തിൽ മാലയിട്ട് ക്ഷേത്രത്തിന് മുൻപിലായി നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നെറ്റിയിൽ കുങ്കുമം അണിഞ്ഞ് സന്തോഷവതിയായി നിൽക്കുന്ന അമൃതയും അമൃതയ്ക്ക് അരികിലായി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഗോപിസുന്ദറിൻ്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറിയത്.

നിരവധി ആളുകളാണ് ഇരുവരും പങ്കുവെച്ച ചിത്രത്തിന് താഴെ കമെന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹം എപ്പോഴായിരുന്നു ? അടുത്ത വിവാഹം ഇനി എന്നാണ്? സന്തോഷമായി ജീവിക്കൂ തുടങ്ങി പോസിറ്റീവും, നെഗറ്റീവുമായ നിരവധി കമെന്റുകളാണ് കാണാൻ സാധിക്കുന്നത്. എന്നാൽ അതിനൊന്നും തന്നെ ഇരുവരും മറുപടി പറഞ്ഞിട്ടില്ല.

തങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു എന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ വലിയ സൈബർ ആക്രമണങ്ങൾ അമൃതയ്ക്കും, ഗോപി സുന്ദറിനും നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം അമൃതയും, ഗോപിസുന്ദറും ഒരുമിച്ചുള്ള ഒരു ആൽബം ഷൂട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഇത് വലിയ ഹിറ്റായി മാറുകയും ചെയ്തു. ആൽബത്തിലെ ചുംബന രംഗങ്ങളും, അതിന് പിന്നാലെ ഗോപി സുന്ദറിൻ്റെ സുഹൃത്ത് അഭയ ഹിരൺമയ് പങ്കുവെച്ച വികാരപരമായ ഒരു കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഗുരുവായൂരിലും മറ്റുമായി രണ്ടുപേരും ക്ഷേത്ര സന്ദർശനം നടത്തുകയും തങ്ങൾ ഹൈദരാബാദിൽ പോയി ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുന്നതായും ഗോപി സുന്ദർ തുറന്നു പറഞ്ഞിരുന്നു.

അതേസമയം വിവാഹചിത്രങ്ങൾ എന്ന നിലയ്ക്ക് ഫോട്ടോകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് സ്ഥിരീകരണം നടത്താൻ ഗോപിസുന്ദറും, അമൃതയും രംഗത്തെത്തിയിട്ടില്ല.  ‘പഴനി മുരുകനുക്ക് ഹരോ ഹരാ’ എന്ന അടിക്കുറിപ്പോടെയാണ്‌ ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ ചിത്രമാണോ ഇതെന്നാണ് എല്ലാവരും ഒരുപോലെ ചോദിക്കുന്നത്. മുൻപ് വൈകുന്നേരങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് പ്രണയഭാവത്തോടെ ഇരുവരും നോക്കി നിൽക്കുന്ന ചിത്രങ്ങളും ഗോപി സുന്ദർ പങ്കുവെച്ചിരുന്നു.

Articles You May Like

x