ജന്മദിനത്തിൽ മോഹൻലാലിന് 72 ലക്ഷത്തിൻ്റെ കാർ സമ്മാനം

മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് 72 ലക്ഷം രൂപയുടെ ആഡംബര കാർ സമ്മാനിച്ച് ഹെഡ്ജ് ഉടമ അലക്‌സ് കെ ബാബു. ഇന്ന് ഉച്ചയോടെയാണ് കിയ ഷോറൂം അധികൃതർ താരത്തിന്റെ വീട്ടിലെത്തി കാർ സമ്മാനിച്ചത്.

മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം കാർ ഏറ്റുവാങ്ങുമ്പോൾ മേജർ രവി, ഷിബു ബേബി ജോൺ എന്നിവരും ഉണ്ടായിരുന്നു. ജൂൺ 2ന് പുറത്തിറക്കിയ കിയ ഇവി6 എന്ന പുത്തൻ മോഡലാണ് അലക്‌സ് പ്രിയ സുഹൃത്തിന് സമ്മാനിച്ചിരിക്കുന്നത്. 3.5 സെക്കൻഡിൽ 100 കി.മി സ്പീഡ് കൈവരിക്കാൻ സാധിക്കുന്ന വാഹനത്തിന്റെ പവൻ 323 ബിഎച്ച്പിയാണ്. ഇലക്ട്രിക് വാഹനമായ കിയ ഇവി6ന് 19 മിനിറ്റിൽ 80% ചാർജ് കയറും.

മലയാള സിനിമയിലെ അഭിനയ ചക്രവർത്തി മോഹൻലാലിന് ഇന്ന് 63-ാം പിറന്നാൾ ആണ്. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് ആരാധകരും സിനിമാലോകവും. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Articles You May Like

x