പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ലിനുവിൻ്റെ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി മോഹന്‍ലാല്‍; താക്കോൽ കൈമാറി

2019 ലെ പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശി ജിനുവിന്റെ കുടുംബത്തിന് വീട് നൽകി മോഹൻലാൽ. മാതാപിതാക്കളുടെ പേരിൽ മോഹൻലാൽ ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റായ വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ച് നൽകിയത്. മോഹൻലാലിന്റെ ജന്മദിനമായ ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു താക്കോൽ കൈമാറ്റം. താക്കോൽ ദാന ചടങ്ങിൽ മോഹൻലാലിനൊപ്പം ഭാര്യ സുചിത്ര, സംവിധായകൻ മേജർ രവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും പങ്കെടുത്തു.ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച നായകനും കുടുംബത്തിനും ആദരമെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട് സ്വദേശിയായ ലിനു , ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ പോയപ്പോഴാണ് അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമായത്. രക്ഷാപ്രവർത്തനത്തിനായി രണ്ടു സംഘമായി തോണികളിൽ പുറപ്പെട്ടതായിരുന്നു ലിനുവും സംഘവും. തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന വിവരം സുഹൃത്തുകൾ അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലിനുവിന്റെ കഥയറിഞ്ഞ് സംവിധായകന്‍ മേജര്‍രവിയുടെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ കുടുംബത്തെ സന്ദര്‍ശിക്കുകയും വീടു നിര്‍മിച്ചുനല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇത് പ്രകാരം ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയില്‍പ്പെടുന്ന രണ്ടാമത്തെ വീട് ലിനുവിന് വേണ്ടി നിര്‍മ്മിക്കുകയായിരുന്നു.സ്വന്തമായൊരു വീടെന്നത് ലിനുവിന്റെ ഏറെ കാലത്തേ സ്വപ്നമായിരുന്നു.

അതാണ് ഇപ്പോൾ മോഹന്‍ലാല്‍ സാധ്യമാക്കിയത്. മോഹന്‍ലാലിൻ്റെ പിറന്നാള്‍ ദിനത്തില്‍ വീടിന്റെ താക്കോല്‍ ലിനുവിൻ്റെ കുടുംബത്തിനു മോഹന്‍ലാലും സുചിത്ര മോഹന്‍ലാലും ചേര്‍ന്നാണു കൈമാറിയത്. വിശ്വശാന്തി മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി, ഡയറക്ടര്‍ സജീവ് സോമന്‍, ആൻ്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.സാമൂഹിക ഉന്നനമനം ലക്ഷ്യമാക്കി ഒട്ടവനധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കേരളത്തിനകത്തും പുറത്തും ഫൗണ്ടേഷന്‍ നടത്തി വരുന്നുണ്ട്.

അതേസമയം, ഇന്നലെ 63-ാം പിറന്നാള്‍ ആഘോഷിച്ച മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് നിരവധി പേരായിരുന്നു എത്തിയത്. അഭയ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ഒപ്പമായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷം നടത്തിയത്.

Articles You May Like

x