ജീവിതത്തിലെ സന്തോഷനിമിഷം സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് , ആശംസകളും പ്രാർത്ഥനകളും നേർന്ന് കേരളക്കര

മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മുഖമാണ് സിസ്റ്റർ ലിനിയുടേത് .. നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ സിസ്റ്റർ ലിനി വിട്ടുപിരിഞ്ഞിട്ട് 4 വര്ഷം കഴിഞ്ഞിരിക്കുകയാണ് . ആതുര സേവന രംഗത്ത് ഒരിക്കലും മറക്കാനാവാത്ത സേവനമായിരുന്നു ലിനി സിസ്റ്റർ നൽകിയത് . 2018 മെയ് 19 നായിരുന്നു നിപ വൈറസ് ബാധിച്ചതിനെത്തുടർന്ന് ലിനി മരണത്തിന് കീഴടങ്ങിയത് . ലിനിയുടെ മരണശേഷം മക്കളായ റിതുലിനും സിദ്ധാർഥിനും അമ്മയായി സജീഷിന്റെ ജീവിതത്തിലേയ്ക്ക് പ്രതിഭ എത്തുകയായിരുന്നു . 2022 ഓഗസ്റ്റ് 29 നായിരുന്നു സജീഷിന്റെയും പ്രതിഭയുടെയും വിവാഹം കഴിഞ്ഞത് . ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു .

ഇരുവരെയും മലയാളികൾ മനസ്സറിഞ് അനുഗ്രഹിക്കുകയും ചെയ്തിരുന്നു . ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷ നിമിഷമാണ് സജീഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് . മകൻ റിതുലിന്റെ 10 ആം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സജീഷ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത് .ഒരായിരം ജന്മദിനാശംസൾ റിതുൽ സജീഷ് എന്ന തലകെട്ടോടുകൂടിയാണ് ചിത്രങ്ങൾ ഉൾപ്പടെ പങ്കുവെച്ചിരിക്കുന്നത് . അച്ഛൻ സജീഷിന്റെ യും പ്രതിഭയുടെയും ഒപ്പം പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെയും ചിത്രങ്ങൾ സജീഷ് പങ്കുവെച്ചിട്ടുണ്ട് . പിറന്നാൾ ആഘോഷിക്കുന്ന റിതുലിന്റെ ചിത്രത്തിന് പിന്നിൽ ‘അമ്മ സിസ്റ്റർ ലിനിയുടെ ചിത്രവും കാണാൻ സാധിക്കുന്നുണ്ട് .

പിറന്നാളുകാരന് ലഭിച്ച സമ്മാനങ്ങളും സജീഷ് പങ്കുവെച്ചിട്ടുണ്ട് . നിരവധി ആളുകളാണ് 10 ആം പിറന്നാൾ ആഘോഷിക്കുന്ന റിതുലിന് ആശംസകളുമായി രംഗത്ത് വരുന്നത് . റിതുലിനെയും സിദ്ധാർഥിനെയും ഒരുപോലെ ചേർത്തുപിടിച് നിൽക്കുന്ന പ്രതിഭയുടെ ചിത്രവും സജീഷ് പങ്കുവെച്ചിട്ടുണ്ട് . ജീവിതത്തിൽ എന്നും ഈ സന്തോഷം ഉണ്ടാകട്ടെ എന്നും പ്രാർത്ഥന എന്നും ഉണ്ടാകുമെന്നും പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത് .

എന്തായാലും പിറന്നാൾ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് . 2018 മെയ് 19 നായിരുന്നു നിപ വൈറസ് മൂലം സിസ്റ്റർ ലിനി വിടപറഞ്ഞത് . മരണത്തിന് മുൻപ് ഭർത്താവ് സജീഷിനെഴുതിയ കത്ത് മലയാളികളെ ഒന്നടങ്കടം കണ്ണീരിലാഴ്ത്തുകയും ചെയ്തിരുന്നു . പേരാമ്ബ്ര താലൂക് ആശുപത്രിയിൽ നേഴ്‌സ് ആയി സേവനമനുഷ്ടിച്ചുവരുകയായിരുന്ന സമയത്തായിരുന്നു നിപ വൈറസ് എത്തിയത് . കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തിലെ ഒരു കുടുംബത്തെ മുഴുവൻ പരിചരിക്കുന്നതിനിടയിലായിരുന്നു ലിനിക്ക് നിപ പിടിപെട്ടത് . ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നോവായി മാലാഖ ലിനി സിസ്റ്ററുണ്ട്.

Articles You May Like

x