പാപ്പുവിനൊപ്പമുള്ള പുതിയ വിശേഷം പങ്കുവെച്ച് അമൃത സുരേഷ് ; ആശംസകൾ നേർന്ന് ആരാധകർ

മലയാളി പ്രേക്ഷരുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് അമൃത സുരേഷ്. പാട്ടുകാരി എന്ന നിലയിലും, അവതാരകയായും, വ്‌ളോഗറായുമെല്ലാം ഏവർക്കും പരിചിതയാണ് അമൃത. താരം തൻ്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ച് രംഗത്തെത്താറുണ്ട്. നിരവധി ആരാധകരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ അമൃതയ്ക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. നടൻ ബാലയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷം അമൃതയും, മകളും ഒരുമിച്ച് അമൃതയുടെ വീട്ടിലായിരുന്നു താമസം.

എന്നാൽ അടുത്ത കാലത്തായി സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ചേർത്ത് വിവാദങ്ങളിലേയ്ക്ക് അമൃതയുടെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലെ തങ്ങളെ സംബന്ധിച്ചുള്ള ചൂടേറിയ ചർച്ചകൾക്ക് പിന്നാലെ തങ്ങൾ പ്രണയത്തിലാണെന്നും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തി ഇരുവരും രംഗത്തെത്തിയതോടെ ചർച്ചകൾക്ക് അവസാനം വന്നു.

ഇപ്പോഴിതാ അമൃത തൻ്റെ ജീവിതത്തിലെ പുതിയൊരു വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. അമൃതയുടെ മകൾ അവന്തിക ഏറെ നാളുകൾക്ക് ശേഷം വീണ്ടും സ്കൂളിലേയ്ക്ക് പോവാൻ ഒരുങ്ങുകയാണ്. മകൾ സ്കൂളിലേയ്ക്ക് പോകുന്നതിൻ്റെ സന്തോഷവും, അഭിമാനവും പങ്കുവെച്ചാണ് അമൃത അവന്തികയുടെ ചിത്രവും, മനോഹരമായ അടികുറിപ്പും പങ്കുവെച്ചിരിക്കുന്നത്. തൻ്റെ ഹണീബീ വീണ്ടും സ്‌കൂളിലേയ്ക്ക് പോവുകയാണെന്ന അടികുറിപ്പിനാലാണ് അമൃത പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. യൂണിഫോം അണിഞ്ഞ്, ബാഗും, കുടയും, കിറ്റുമൊക്കെയായി പുഞ്ചിരിച്ച മുഖത്തോടെ സുന്ദരിയായി ഫോട്ടോയിലേയ്ക്ക് മുഖം കൊടുത്തിരിക്കുന്ന പാപ്പുവിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. “മൈ ഹാപ്പി പാപ്പുവെന്ന” ക്യാപ്ഷനോടെ അമൃതയ്ക്ക് പുറമേ ഗോപി സുന്ദറും ചിത്രം സ്‌റ്റോറിയാക്കിയിട്ടുണ്ട്.

 

 

 

അനവധി ആളുകളാണ് അമൃത പങ്കുവെച്ച പോസ്റ്റിന് താഴെ കമെന്സുമായി രംഗത്തെത്തിയിരിക്കുന്നത്. സ്കൂൾ തുറന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞെല്ലോ എവിടെയായിരുന്നു ഇതുവരെ ? പാപ്പുവിന് ആശംസകൾ തുടങ്ങി നിരവധി കമെന്റുകൾ പോസ്റ്റിന് താഴെ കാണാം. അമൃതയുടെ അച്ഛൻ, ‘എല്ലാ നന്മകളും നേരുന്നു മോളേ’ എന്നാണ് കുറിച്ചിരിക്കുന്നത്. അച്ഛൻ്റെ ആശംസയ്ക്ക് താങ്ക്‌യൂ അച്ഛാ എന്ന അമൃതയുടെ മറുപടിയും പോസ്റ്റിന് കീഴെ കാണാം അമ്മയും, മകളും എന്നതിന് അപ്പുറത്തേയ്ക്ക് അമൃതയും, മകളും നല്ല സുഹൃത്തുക്കളാണ്. അവന്തികയെന്നാണ് ശരിയ്ക്കും പേരെങ്കിലും ‘പാപ്പു’ എന്നാണ് എല്ലാവരും അവന്തികയെ വിളിക്കാറുള്ളത്.

അമൃതയും സഹോദരിയും എവിടെ പോവുകയാണെങ്കിലും ഇരുവർക്കുമൊപ്പം പാപ്പുവിനെയും കൂടെ കാണാറുണ്ട്. പാപ്പുവും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. അമ്മൂമ്മയോടൊപ്പം യൂട്യൂബ് ചാനൽ വഴി വീഡിയോകള്‍ ഷെയർ ചെയ്ത് പാപ്പുവും രംഗത്തെത്താറുണ്ട്. അവന്തികയുടെ പ്രിയപ്പെട്ട നായക്കുട്ടി ബഗീരയ്‌ക്കൊപ്പമുള്ള വീഡിയോയുമായിട്ടാണ് ഏറ്റവും ഒടുവില്‍ പാപ്പുവിനെ  പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.  2015 മുതല്‍ വേര്‍പിരിഞ്ഞു താമസിച്ച അമൃതയും,ബാലയും 2019-ൽ നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. ഇരുവരും വിവാഹമോചിതരായ ശേഷം കുട്ടിയുടെ സംരക്ഷണ അവകാശം അമൃതയ്ക്കാണ്.  അമൃതയ്ക്കും കുടുംബത്തിനുമൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് പാപ്പു.

Articles You May Like

x