ഒപ്പം കിടന്നപ്പോൾ അവൾ അത്തരക്കാരി ആണെന്ന് എനിക്കറിയില്ലായിരുന്നു , പിന്നീട് ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നു – ബിഗ് ബോസ്സിലെ ദിൽഷയുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

സ്വവർഗരതി, വിവാഹേതര ലൈംഗിക ബന്ധം, തുടങ്ങിയവയെല്ലാം ഒരു കാലത്ത് പാപമായും, തെറ്റായും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത സമൂഹവും, വലിയൊരു വിഭാഗം മനുഷ്യരും നമ്മുക്ക് ചുറ്റും ഉണ്ടായിരുന്നു. എന്നാൽ കാലക്രേമേണ ഇത്തരം ചിന്താഗതിയിലും, മനോഭാവത്തിലും സമൂഹത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നു തുടങ്ങി. നിയമ സാധുതകൾ ഉൾപ്പടെ വിദേശ രാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലും ഇത്തരം വ്യകതികൾക്ക് അനുകൂലമായി ജീവിക്കുവാനുള്ള അവസരമൊരുക്കുന്നു എന്നത് പുതിയ കാലത്തിൻ്റെ അനിവാര്യമായ മാറ്റമാണ്. നിരവധി ആരാധക പിന്തുണയുള്ള ബിഗ് ബോസ് സീസൺ – 4 റിയാലിറ്റി ഷോയിൽ ഉൾപ്പടെ അത്തരത്തിലുള്ള വലിയ മാറ്റം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കാൻ സാധിച്ചത് പരിപാടിയുടെയും, സംഘാടകരുടെയും വിജയമാണ്.

 

സ്വവർഗ രതിയെ നമ്മുടെ പഴയകാല സമൂഹം ഒട്ടും പിന്തുണച്ചിരുന്നില്ലെന്ന് മാത്രമല്ല, അവയെ പൂർണ അവജ്ഞതയോടെ നോക്കി കാണുകയും ചെയ്തു. അത്തരം ആളുകളെ പലപ്പോഴും, ഒറ്റപ്പെടുത്തുകയും, മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇവിടങ്ങളിൽ നില നിന്നിരുന്നു. അതെസമയം അവരും മനുഷ്യരാണ് മാറ്റി നിർത്തുകയല്ല, ചേർത്തു നിർത്തണമെന്ന സന്ദേശം പകരുകയാണ് ബിഗ് ബോസ് സീസൺ 4. ബിഗ്‌ബോസ് സീസൺ 4 ആരംഭിച്ചപ്പോൾ അതുകൊണ്ട് തന്നെയാണ് അത്തരത്തിലുള്ള മൂന്ന് വ്യക്തികളൾക്ക് പരിപാടിയിൽ അവസരം നൽകിയതും.

അതേസമയം ബിഗ് ബോസിനകത്ത് വെച്ച് ബ്ലെസിയും, ദിൽഷയും തമ്മിൽ നടന്ന സംസാരത്തെ സംബന്ധിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. താൻ ബിഗ് ബോസിൽ വന്ന ആരംഭ കാലത്ത് ആദ്യം കിടന്നത് ജാസ്മിനൊപ്പം ആയിരുന്നെന്നും, എന്നാൽ ആ സമയത്ത് ജാസ്മിൻ ഒരു സ്വവർഗ അനുരാഗിയാണെന്നുള്ള കാര്യം തനിയ്ക്ക് അറിയില്ലായിരുന്നു എന്നാണ് ദിൽഷ വെളിപ്പെടുത്തിയത്. അന്ന് അവിടെ വെച്ച് പലരും ഇതേക്കുറിച്ച് ചോദിച്ചിരുന്നതായും, ആ ചോദ്യത്തിന് ശേഷം താൻ ജാസ്മിനെ കെട്ടിപിടിച്ചേ ഉറങ്ങിയിട്ടുള്ളുവെന്നും ദിൽഷ പറയുന്നു. നമ്മൾ അവരെ നമ്മുക്കൊപ്പം നിർത്തുകയാണ് വേണ്ടതെന്നും, മാറ്റി നിർത്താതെ അവർക്കൊപ്പം കംഫർട്ടബിൾ ആകാനാണ് ശ്രമിക്കേണ്ടതെന്നും ബ്ലെസിലിയോട് ദിൽഷ സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസത്തെ കാൾ സെന്റർ ടാസ്ക്കിൽ ലക്ഷ്മി പ്രിയയും റിയാസും തമ്മിലുള്ള സംഭാഷണത്തിലും ഇതേകുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.”കുലസ്ത്രീ”എന്ന വാക്കിൽ നിന്ന് ലക്ഷ്മി പ്രിയയെ കളിയാക്കിട്ടാണ് തുടങ്ങിയതെങ്കിലും അത് പിന്നീട് അങ്ങോട്ട് റിയാസിൻ്റെയും, ലക്ഷ്മിപ്രിയയുടെയും വ്യക്തിപരമായ കാര്യങ്ങളിലേയ് ക്കും ചെന്നെത്തുകയായിരുന്നു. റിയാസ് ബിഗ് ബോസ് വീട്ടിൽ വന്ന സമയം അയാൾക്ക് സ്വന്തം ജെൻഡർ പോലും വെളിപ്പെടുത്താൻ കഴിയാതെ വന്നത് ഇങ്ങനെയായിരുന്നു.

തന്നെ പല ആളുകളും നിരവധി തവണ കളിയാക്കിയിട്ടുണ്ടെന്നും,അപ്പോഴെല്ലാം തനിയ്ക്കും തൻ്റെ മാതാപിതാക്കൾക്കും വിഷമം തോന്നിയിട്ടുണ്ടെന്നും റിയാസ് ബിഗ് ബോസ് വീട്ടിൽ വെച്ച് മുൻപ് പറഞ്ഞിരുന്നു. ഈ വിഷയം ലക്ഷ്മിപ്രിയ ടാസ്കിനിടെ സംസാരിക്കാനിടയായി. റിയാസിനെ പ്രകോപിപ്പിക്കുക എന്നതായിരുന്നു സത്യത്തിൽ അവരുടെ ലക്ഷ്യം. എന്നാൽ റിയാസിനെക്കാളും, ലക്ഷ്മിപ്രിയേക്കാളെല്ലാം ദിൽഷ പറഞ്ഞ വാക്കുകൾക്കാണിപ്പോൾ പ്രേക്ഷരുടെ കൈയടി ലഭിക്കുന്നത്. എല്ലാ ആളുകളെയും വലുപ്പ – ചെറുപ്പ വ്യത്യസ്തങ്ങളില്ലാതെ സ്നേഹിക്കാൻ കഴിയുന്ന ദിൽഷയുടെ മനസാണ് തങ്ങൾക്ക് ഇഷ്ടപ്പെട്ടതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Articles You May Like

x