ഞാൻ എപ്പോഴും എന്റെ ഭാര്യയെ ഓർത്ത് അഭിമാനം കൊള്ളുന്നു, ഷീ ഈസ് ഡോക്ടർ നീരജ, ഇവൾ ഡോക്ടർ ആകാൻ വേണ്ടി ജനിച്ചവൾ; ഭാര്യയെ പറ്റി ഹൃദയഹാരിയായ കുറിപ്പുമായി കുടുംബ പ്രേക്ഷകരുടെ പ്രിയതാരം റോൺസൺ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് റോൺസൺ വിൻസെന്റ്. നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത റോൺസൺ ആളുകൾക്ക് സുപരിചിതനായത് ബിഗ് ബോസിൽ എത്തിയപ്പോഴാണ്. ഷോയിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരത്തിന് പിന്നീട് ബിഗ്‌ബോസിന് പുറത്തു ആരാധകർ ഏറെ ആയിരുന്നു. നല്ല രീതിയിലുള്ള ഗെയിമിങ്ങിന് പിന്നാലെ 94 ആമത്തെ ദിവസമാണ് റൺസൺ ഹൗസിൽ നിന്ന് പുറത്തായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങളൊക്കെ അടിക്കടി സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ അറിയിക്കാറുമുണ്ട്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

താരത്തിന്റെ ഭാര്യ നീരജ ഒരു അഭിനയത്രിയും ഡോക്ടറും ആണ്. ഇപ്പോൾ ഭാര്യയെപ്പറ്റി താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇങ്ങനെ.. ഒരു കഥ സൊല്ലട്ടുമാ, ഞാനും ഭാര്യയും കൂടി വിദേശത്ത് പോയി മടങ്ങിവരവേ ഫ്ലൈറ്റിൽ ഒരു എമർജൻസി സിറ്റുവേഷൻ ഉണ്ടായി. ഉടൻതന്നെ പൈലറ്റ് എമർജൻസി സിറ്റുവേഷൻ എന്ന് അനൗൺസ് ചെയ്യുകയും ഫ്ലൈറ്റിൽ ആരെങ്കിലും ഡോക്ടർമാർ ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. അത് കേട്ടപാടെ നീരജ രോഗിയുടെ അടുത്തേക്ക് ഓടി. ആ സിറ്റുവേഷൻ അവൾ വളരെ സ്മൂത്തായി ഹാൻഡിൽ ചെയ്തു. ഞാൻ എന്നും എന്റെ ഭാര്യയെ ഓർത്ത് അഭിമാനം കൊള്ളുന്നു.ഷി ഈസ് ഡോക്ടർ നീരജ. ഇന്ന് അവളുടെ ജന്മദിനമാണ്. ജൂലൈ 2. ജൂലൈ 1 ഡോക്ടർമാരുടെ ദിനം. ജൂലൈ 2ന് അവൾ ജനിക്കുകയും ചെയ്തു

അതായത് ഇവൾ ഡോക്ടർ ആകാൻ വേണ്ടി ജനിച്ചവളാണ്. പലപ്പോഴും ഡോക്ടർമാർ മാലാഖമാരാണ് എന്നാണ് താരം പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്ന കുറിപ്പ്. 2020 ലാണ് റോൺസണും നീരജയും പ്രണയത്തിലൂടെ വിവാഹിതരായത്. റോൺസനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് നീരജയും. ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന നീരജ ഇപ്പോൾ അഭിനയത്തിൽ നിന്ന് വിട്ട് തന്റെ പ്രൊഫഷനുമായി മുന്നോട്ട് പോവുകയാണ്. എന്നിരുന്നാൽ പോലും സോഷ്യൽ മീഡിയയിൽ താരവും സജീവമാണ്. പോസ്റ്റ് ഏറ്റെടുത്ത ആരാധകർ നീരജയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ ഒരു ഡോക്ടർക്ക് ബിഗ് സല്യൂട്ട് എന്നാണ് പലരും കമൻറ് ആയി കുറിക്കുന്നത്. ഇങ്ങനെയൊരു ഭാര്യയെ കിട്ടിയ റോൺസൺ ഭാഗ്യവനാണെന്നും കമന്റുകൾ ഉണ്ട്

Articles You May Like

x