ഒരു പെൺകുട്ടിയുടെ അമ്മയായ നിമിഷമാണ് താൻ ഏറ്റവും അനുഗ്രഹീതമായി കാണുന്നത്; എന്തു വിഷമം വന്നാലും തനിക്ക് ചായാൻ കഴിയുന്ന നല്ലൊരു താങ്ങായി അവൾ മാറിയിട്ടുണ്ട്; നിത്യാ ദാസ്

2001ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് ചുവടുവെച്ച നടിയാണ് നിത്യ ദാസ് .അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. ദിലീപ് നായകനായ ഈ പറക്കും തളിക ഒരുപാട് വിജയിച്ച ഒരു ചിത്രമായിരുന്നു. അതിലെ ബസന്തി എന്ന കഥാപാത്രം തീയറ്ററിൽ ചിരി പടർത്തി കടന്നുപോയി. ആ ഒരു കഥാപാത്രം നിത്യാ ദാസിന് നിരവധി ആരാധകരെ സമ്മാനിച്ചു. വളരെ കുറച്ചു സിനിമകളിലെ നിത്യാ ദാസ് പിന്നീട് അഭിനയിച്ചുള്ളുവെങ്കിലും പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന താരമായി മാറാൻ നിത്യക്ക് കഴിഞ്ഞിരുന്നു. ഈ പറക്കും തളികയ്ക്ക് ശേഷം കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിത്യ അഭിനയിച്ചു.

എന്നാൽ 2007 ൽ വിവാഹിത ആയതോടെ നിത്യ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോൾ പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ഒപ്പം സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ ജഡ്ജായും നിത്യ എത്തുന്നുണ്ട്. പ്രണയ വിവാഹമായിരുന്നു നിത്യയുടേത്. കശ്മീര്‍ സ്വദേശിയായ അരവിന്ദ് സിങ് ജംവാള്‍ ആണ് നിത്യയുടെ ഭര്‍ത്താവ്. വിവാഹശേഷം സിനിമാ മേഖലയിൽ നിന്നു മാറിയെങ്കിലും സീരിയലുകളിൽ അഭിനയിച്ചിരുന്നു. 2018ൽ മകൻ നമന്‍ സിങ് ജംവാള്‍ ജനിക്കുന്നതു വരെ നിത്യ സീരിയലുകളില്‍ സജീവമായിരുന്നു.

രണ്ട് മക്കളാണ് നിത്യക്കുള്ളത്. മൂത്തമകൾ നൈന ജംവാൾ പ്രേക്ഷകർക്ക് സുപരിചിതയാണ്. രണ്ടാമത്തേത് ആൺകുട്ടിയാണ്. അമ്മയ്‌ക്കൊപ്പമുള്ള ഡാൻസ് വീഡിയോകളിലൂടെയും മറ്റുമാണ് മകൾ ശ്രദ്ധനേടിയത്. കാഴ്ച്ചയിൽ ചേച്ചിയും അനിയത്തിയുമാണെന്ന് തോന്നിക്കുന്ന ഇരുവരും കോവിഡ് സമയത്തൊക്കെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഒരു പെൺകുട്ടിയുടെ അമ്മയായ നിമിഷമാണ് താൻ ഏറ്റവും അനുഗ്രഹീതമായി കാണുന്നതെന്ന് പറയുകയാണ് നിത്യ ദാസ്. മോൾക്ക് 12 വയസ്സായി. അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് താനെന്നാണ് നിത്യ പറയുന്നത്. അമ്മയെന്ന നിലയിൽ കുറച്ചുകൂടെ സ്ട്രിക്റ്റ് ആവണമെന്ന് ഭർത്താവ് പറയാറുണ്ട്. പക്ഷെ ഒരു വീട്ടിൽ അച്ഛനും അമ്മയും സ്ട്രിക്ക്റ്റ് ആയാൽ കുട്ടികൾ തുറന്നു സംസാരിക്കാതെയാവും അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് തന്നെ മനസിലാക്കിയത് ആണെന്നും നിത്യ പറയുന്നു. മോൾ മുതിർന്നതോടെ എന്തു വിഷമം വന്നാലും തനിക്ക് ചായാൻ കഴിയുന്ന നല്ലൊരു താങ്ങായി മാറിയിട്ടുണ്ടെന്ന് നിത്യ പറഞ്ഞു. ഒരു പെൺകുട്ടിയുടെ അമ്മയായ നിമിഷമാണ് ഞാനെപ്പോഴും അനുഗ്രഹമായി കരുതുന്നതെന്നും നടി പറഞ്ഞു. മകൾ എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന കുട്ടിയാണ്. വളരെ പക്വതയുള്ള ഞാനെന്താണോ അതിന്റെ മറുപുറമാണ് അവൾ. പെട്ടെന്ന് എല്ലാവരോടും സംസാരിക്കുകയോ വിശ്വസിക്കുകയോ ചെയ്യില്ല.

ലോകത്തെ എന്ത് കാര്യത്തെ കുറിച്ച് ചോദിച്ചാലും കൃത്യമായ ധാരണയുണ്ട്. സംസാരിക്കാനറിയാം. വളരെ ഇമോഷനലാണെന്നതാണ് ആകെയുള്ള നെഗറ്റീവ് വിഷമം വന്നാൽ പെട്ടെന്ന് മനസ്സ് തളർന്ന് പോകും. ആരെയും എതിർക്കില്ല. നമ്മുടെ ഭാഗത്താണ് ശരിയെങ്കിൽ പറയേണ്ടിടത്ത് ഉറക്കെ സംസാരിക്കണം എന്ന് പറഞ്ഞുകൊടുക്കാറുണ്ട്. പെൺകുട്ടികൾ സ്ട്രോങ് ‌ആവണം , മകൾ ഭാവിയിൽ എന്താകും എന്ന ചോദ്യത്തിന് ഇപ്പോൾ പഠനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അവൾക്ക് എന്താണോ ആ​ഗ്രഹം അതായിക്കോടെ ഇപ്പോൾ സിനിമയിൽ അഭിനയിക്കാനാണെങ്കിൽകൂടി അവളുടെ ഇഷ്ടത്തിനുവിടും. മകളുടെ ഇഷ്ടം കാരണമാണ് ഒരുമിച്ചുള്ള വീഡിയോകളും മറ്റുവരുന്നതെന്ന് നിത്യ പറയുന്നുണ്ട്. അച്ഛന് ഇഷ്ടമല്ലെങ്കിലും അച്ഛന്റെ സമ്മതം വാങ്ങിയിട്ടേ മകൾ ചെയ്യാറുള്ളൂവെന്നും തന്റെ സോഷ്യൽ മീഡിയ ഗുരു മകളാണെന്നും താരം പറഞ്ഞു.

Articles You May Like

x