10 വർഷമാണ് ഞങ്ങൾ ലിവിങ് ടുഗതറായി കഴിഞ്ഞത്, ലിവിങ് ടുഗെതറിലായിരുന്നപ്പോൾ എങ്ങനെ ജീവിച്ചോ അതേപോലെ തന്നെയാണ് വിവാഹശേഷവും ജീവിച്ചത്: താജ്മഹലിനെ സാക്ഷിയാക്കി ലേഖയ്ക്ക് ചുംബനം നൽകി പിറന്നാൾ ആശംസിച്ച് എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമൊക്കെയാണ് എംജി ശ്രീകുമാർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിൻരെ ജനനം. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാർ ഗോപാലനാണ്. ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം.ജി രാധാകൃഷ്ണനും കെ.ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ. പ്രശസ്തരായവർ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെയാണ് എം.ജി സംഗീത കൊടുമുടി കയറിയത്.

ഭാര്യയുടെ സ്പെഷ്യൽ ദിവസങ്ങൾ കഴിവതും ​ഗംഭീരമാക്കാൻ ശ്രമിക്കുന്ന ഭർത്താവ് കൂടിയാണ് എം.ജി ശ്രീകുമാർ. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലേഖയുടെ പിറന്നാൾ ആഘോഷവും വളരെ വ്യത്യസ്തമായിരുന്നു. ഭാര്യയേയും കൂട്ടി പിറന്നാൾ ആഘോഷിക്കാൻ എംജി പോയത് നിസ്വാർത്ഥ പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിലേക്കാണ്. ഭാര്യയ്ക്കൊപ്പം കൈകോർത്ത് താജ്മഹലിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും ​ഭാര്യയെ ചുംബിക്കുന്ന ചിത്രങ്ങളും എംജി സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.

ആദ്യമായാണ് താൻ താജ്മഹൽ സന്ദർശിക്കുന്നതെന്നും ഫോട്ടോയും വീഡിയോയും പങ്കുവെച്ച് എം.ജി കുറിച്ചിട്ടുണ്ട്. എന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണ്. ലേഖക്ക് വേണ്ടി ആദ്യമായി പാടിയ ഗാനം. ലവ് യു ഡിയർ… ഹാപ്പി ബർത്ത് ഡെ എന്നാണ് ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച വീഡിയോയ്ക്ക് തലക്കെട്ടായി എംജി കുറിച്ചത്.

‘ലിവിങ് ടുഗതറും വിവാഹവും രണ്ടും രണ്ടാണെന്ന് അന്ന് മനസിലായി. 10 വർഷമാണ് ഞങ്ങൾ ലിവിങ് ടുഗതറായി കഴിഞ്ഞത്. ജനങ്ങൾ അംഗീകരിക്കണമെങ്കിൽ വിവാഹമെന്ന സിസ്റ്റത്തിന്റെ ഭാഗമാകണം. ഇല്ലെങ്കിൽ ഒരാൾ ഒരാളുടെ കീപ്പ് ആണെന്നെ പറയൂ. പുറത്തൊന്നും അങ്ങനെയില്ല. ഒരു സ്ത്രീക്ക് ഒരു പുരുഷൻ എന്ന രീതിയിലാണ് ഇവിടെ ആളുകൾ കാണുന്നത്.’ ‘ലിവിങ് ടുഗതറിലായിരുന്ന സമയത്ത് പല തരത്തിലുള്ള വിമർശനങ്ങൾ കേട്ടിട്ടുണ്ട്. 10 വർഷം ലിവിങ് ടു​ഗെതറിലായിരുന്നപ്പോൾ എങ്ങനെ ജീവിച്ചോ അതേപോലെ തന്നെയാണ് വിവാഹശേഷവും ജീവിച്ചത്’, എന്നാണ് ലേഖ ഒരിക്കൽ ദാമ്പത്യ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Articles You May Like

x