മാസം ലഭിച്ച ശമ്പളം 500 രൂപ ! അപമാനിച്ച് ഇറക്കിവിട്ട പ്രണയിനിയുടെ മാതാപിതാക്കൾ, ജീവിതത്തിലെ ആദ്യ പ്രണയം തുറന്ന് പറഞ്ഞ് എം.ജി ശ്രീകുമാർ

മലയാള സംഗീത ആസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. ഒരു പിടി നല്ല ഗാനങ്ങൾ പ്രേക്ഷകർക്ക് സംഭാവന ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു കാലത്ത് മലയാള സിനിമയിൽ ഹിറ്റായ ഏത് സിനിമ എടുത്ത് നോക്കി കഴിഞ്ഞാലും അതിനേക്കാൾ മനോഹരമായ ഗാനങ്ങൾ അദേഹത്തിന്റ ശബ്ദത്തിൽ പിറന്നവയായിരിക്കും. ഇന്നും മലയാളികൾ മൂളി നടക്കുന്ന സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പിന്നിലെ മനോഹര ശബ്ദം എംജി ശ്രീകുമാറെന്ന വ്യക്തിയുടേതാണ്.

മോഹൻലാൽ, എംജി ശ്രീകുമാർ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ മലയാള സിനിമയിൽ എല്ലാ കാലവും ഓർമിക്കപ്പെടുന്നവയാണ്. പിന്നണി ഗാനരംഗത്ത് അദ്ദേഹം ഇപ്പോഴും നിറ സാനിധ്യമാണെങ്കിലും മ്യൂസിക് റിയാലിറ്റി ഷോകളിലും മറ്റ് സ്റ്റേജ് പ്രോഗ്രാമുകളിലുമാണ് എംജി ശ്രീകുമാർ ഇപ്പോൾ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് എം ജി ശ്രീകുമാർ ജനിച്ചത്. സഹോദരനും, സഹോദരിയുമെല്ലാം അറിയപ്പെടുന്ന സംഗീത അധ്യാപകനും, അധ്യാപികയൊക്കെ ആയിരുന്നുവെങ്കിലും അറിയപ്പെട്ടുന്ന ഒരു ഗായകനായി മാറാൻ തനിയ്ക്ക് നിരവധി കഷ്ടപാടുകളൂം, വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം തന്നെ മുൻപ് വ്യകത്മാക്കിയിട്ടുണ്ട്.

അറിയപ്പെടുന്ന ഒരു ഗായകൻ ആകണമെന്ന് ആഗ്രഹിച്ചുകൊണ്ട് വന്ന തനിയ്ക്ക് ആരംഭത്തിൽ പല ഇടങ്ങളിൽ നിന്നായി അനുഭവിക്കേണ്ടി വന്ന പരിഹാസങ്ങളെയും, അവഗണനകളെയും സംബന്ധിച്ച് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നാ ‘പറയാം നേടാം’ എന്ന പരിപാടിയിൽ തൻറെ പഴയ കാല ജീവിതാനുഭവങ്ങൾ എം.ജി ശ്രീകുമാർ വെളിപ്പെടുത്തിയതിൻ്റെ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറുന്നത്.

ബിഗ് ബോസ് സീസൺ വൺ മത്സരാർത്ഥി ആയിരുന്ന ഷിയാസ് കരീമുമായി നടത്തിയ സംസാരത്തിന് ഇടയ്ക്കാണ് എംജി ശ്രീകുമാർ തന്റെ ജീവിതാനുഭവങ്ങളും, കനൽ വഴികളും തുറന്ന് പറഞ്ഞത്.
താൻ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ ആയിരുന്നു ആദ്യം ജോലി ചെയ്തിരുന്നതെന്നും അന്ന് തനിക്ക് കിട്ടിയിരുന്ന ശമ്പളം 500 രൂപ മാത്രമായിരുന്നുവെന്നും അന്ന് തനിയ് ക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് അവളുടെ വീട്ടിൽ ചെന്നപ്പോൾ അവളുടെ മാതാപിതാക്കൾ തന്നെ പരിഹസിച്ച് ഇറക്കി വിട്ട സാഹചര്യമായിരുന്നെനും എംജി ശ്രീകുമാർ സൂചിപ്പിച്ചു.
ഷിയാസ് കരീം തൻറെ ജീവിതത്തിലുണ്ടായ നഷ്ട പ്രണയത്തെ കുറിച്ചും ജീവിതാനുഭവങ്ങളെ കുറച്ചും പങ്കുവെക്കുന്നതിന് ഇടയിലായിരുന്നു എംജി ശ്രീകുമാർ തൻ്റെ കയ്‌പ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചത്.

എം.ജി – യും ലേഖയും വിവാഹം കഴിക്കുന്നതിന് മുൻപ് 14 വര്‍ഷത്തോളം ഒരുമിച്ചായിരുന്നു താമസം. പരസ്‌പരം ഇഷ്ടപ്പെട്ടും, മനസിലാക്കിയും ഒരുമിച്ച് മുൻപോട്ട് പോകുവാൻ കഴിയുമെന്ന് ബോധ്യപ്പെട്ടതോട് കൂടെയാണ് 2000 ത്തിൽ മൂകാംബികയില്‍ വെച്ച് ലേഖയുടെ കഴുത്തിൽ എം.ജി താലി ചാർത്തുന്നത്. വിവാഹത്തെക്കുറിച്ചും, അതിന് മുന്നേയുള്ള ജീവിതത്തെ സംബന്ധിച്ചെല്ലാം ഇരുവരും തുറന്നു പറഞ്ഞിരുന്നു. പിറന്നാളും, ഓണവും മറ്റ് ആഘോഷങ്ങളെല്ലാം തങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കാറുള്ളതെന്ന് ലേഖയും, എം.ജിയും സൂചിപ്പിച്ചിരുന്നു.

Articles You May Like

x