സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമെ ദ്രോഹം ചെയ്തിട്ടുള്ളൂ, അദേഹം ചെയ്യുന്ന കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് തിരിച്ചടികള്‍ ഉണ്ടാവുന്നത്: തുറന്നടിച്ച് പിഷാരടി

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. തമാശയും കൗണ്ടറുമൊക്കെയായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ പിഷാരടിക്കായി. സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും അതിന് താരം നൽകുന്ന ക്യാപ്ഷനുകളും വൈറലായി മാറാറുണ്ട്. ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്‌സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്.

സുരേഷ് ​ഗോപിയെ കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമെ ദ്രോഹം ചെയ്തിട്ടുള്ളൂ. അത് അദ്ദേഹത്തോട് മാത്രമാണെന്നാണ് പിഷാരടി പറയുന്നത്. സുരേഷേട്ടൻ ചെയ്യുന്നതും പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് പലപ്പോഴും തിരിച്ചടികൾ ഉണ്ടാവുന്നത്. വേറെ ആർക്കും അദ്ദേഹം ഉപദ്രവം ചെയ്തിട്ടില്ല. മറിച്ച് പലരെയും സഹായിച്ചിട്ടുണ്ട്.

എന്റെ പടമൊക്കെ ഇറങ്ങുന്ന സമയത്തും മിമിക്രി സംഘടനയിലും എല്ലാം സുരേഷ് ഗോപി ചേട്ടൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. രാഷ്‌ട്രീയം ഓരോരുത്തരുടെ വിശ്വാസമാണ്. അതും വ്യക്തിത്വവും കൂട്ടിക്കുഴയ്‌ക്കാൻ കഴിയില്ല. നല്ല ഒരു മനുഷ്യനാണ് എന്നതിനപ്പുറം ആളുകളുടെ വ്യക്തിത്വത്തെ കുറിച്ചോ രാഷ്‌ട്രീയത്തെ കുറിച്ചോ പറയാൻ ഞാനാളല്ല’, എന്നാണ് രമേഷ് പിഷാരടി പറഞ്ഞത്.

Articles You May Like

x