കാവ്യ മാധവാനും ദിലീപും ബന്ധം വേർപ്പെടുത്തുന്നു, മൂന്നാമതും കെട്ടാൻ പോകുന്നു; കുറേനാളായി അയാൾ ഇത് പറയാൻ തുടങ്ങിയിട്ടെന്ന് ശാന്തിവിള ദിനേശ്

മലയാളത്തിൽ ആദ്യമായി ത്രീഡിയിൽ ചിത്രീകരിക്കുന്ന മാജിക് സിനിമയാണ് പ്രൊഫസർ ഡിങ്കൻ. വലിയ മുതൽ മുടക്കിലെത്തുന്ന സിനിമയുടെ പകുതി ചിത്രീകരണം നടത്തി. മുതിർന്ന ഛായാഗ്രഹകനായിരുന്ന രാമചന്ദ്രബാബുവിൻ്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചിത്രം. പിന്നീട് അദ്ദേഹം മരണപ്പെട്ടു.റാഫിയായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. ദിലീപ് മജീഷ്യൻ ദീപാംങ്കുരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. ദീപാംങ്കുരൻ എന്ന പേര് സ്റ്റൈലിഷാക്കി ഡിങ്കനെന്ന് വിളിക്കുന്നതാണ്. നമിത പ്രമോദാണ് നായികയെന്നാണ് വിവരം.

ഇപ്പോഴിത പ്രാെഫസർ ഡിങ്കൻ സിനിമയുമായി ബന്ധപ്പെട്ടുള്ള അറിയാക്കഥകൾ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ‌ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. താൻ ഡിങ്കൻ സിനിമയുടെ ചില ഭാ​ഗങ്ങൾ കണ്ടിട്ടുണ്ടെന്നും സിനിമ വലിയ ഹിറ്റായിരിക്കുമെന്നും മോഹൻലാലിന്റെ ബാറോസിന് മുകളിൽ നിൽക്കുമെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. ‘റാഫിയാണ് ഡിങ്കൻ ചെയ്യുന്നത്. ഞാൻ അതിന്റെ കുറച്ച് ത്രീഡി വിഷ്വലുകൾ കണ്ടിരുന്നു. സത്യം പറഞ്ഞാൽ മൈ ഡിയർ കുട്ടിച്ചാത്തന്റെ ആയിരം ഇരിട്ടി മുകളിൽ നിൽക്കും ഡിങ്കൻ. ഡിങ്കൻ ഷൂട്ടിന് ഉപയോ​ഗിച്ച ക്യാമറയും മറ്റ് സംവിധാനങ്ങളുമാണ് ബാറോസിനും ഉപയോ​ഗിച്ചിരിക്കുന്നത്.’

‘ബാറോസിനും മുകളിൽ നിൽക്കും ഡിങ്കനെന്ന് എനിക്ക് ഉറപ്പുണ്ട്. തായ്ലന്റിലെ ഒരു വനിത ഫൈറ്ററുടെ ഒരു രം​ഗം എടുത്തിട്ടുണ്ട്. അത് കണ്ടാൽ നമ്മൾ കിടുങ്ങിപ്പോകും. ചിത്രത്തിന് വേണ്ടി നാദിർഷ ചെയ്ത ഒരു പാട്ട് ഒന്നര കോടി രൂപ മുടക്കിയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. തായ്ലന്റിൽ ആ പാട്ട് ഷൂട്ട് ചെയ്തിരിക്കുന്നത് കണ്ടാൽ ഏത് പ്രേക്ഷകനും ഡിങ്കൻ സിനിമ തിയേറ്ററിൽ പോയി കാണും. ഡിങ്കൻ വലിയ വിജയമായിരിക്കും’, ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപ് ഇടയ്ക്കൊക്കെ സംസാരിക്കാൻ വേണ്ടി തന്നെ വിളിക്കാറുണ്ടെന്ന് മുമ്പും ശാന്തിവിള ദിനേശ് പറഞ്ഞിട്ടുണ്ട്. പല്ലിശ്ശേരി പതിവായി ദിലീപിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനെ കുറിച്ചും പുതിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് സംസാരിച്ചു.

‘ഡിങ്കന്റെ പൂജയ്ക്ക് പല്ലിശ്ശേരിയെ വിളിച്ചിരുന്നില്ല. മാധ്യമപ്രവർത്തകൻ പല്ലിശ്ശേരി അവസരം കിട്ടുമ്പോഴെല്ലാം ദിലീപിനെ താഴ്ത്തും. എല്ലാം കണ്ണടച്ച് അടിച്ച് വിടുന്നതാണ്.’ ‘ദിലീപിന്റെ ഏഴ് അയലത്ത് പല്ലിശ്ശേരിക്ക് പോകാൻ പറ്റില്ല. എന്നിട്ടും ദിലീപിനെ കുറിച്ച് വളരെ മോശമായി സംസാരിച്ചു. കാവ്യ മാധവൻ ബന്ധം വേർപ്പെടുത്തുന്നു, ദിലീപ് മൂന്നാമതും കെട്ടാൻ പോകുന്നു, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുന്നു എന്നൊക്കെ തലക്കെട്ട് കൊടുത്താണ് ഓരോ എപ്പിസോഡും പല്ലിശ്ശേരി ഇറക്കുന്നത്.’ ‘കുറേനാളായി അയാൾ ഇത് പറയാൻ തുടങ്ങിയിട്ട്… പക്ഷെ അതിൽ ഒന്നുപോലും സംഭവിച്ചില്ല. ഇയാൾ എന്തിനാണ് ഇങ്ങനെ കുടുംബം കലക്കുന്ന വാ‌ർത്തകൾ ചെയ്യുന്നത്. ദിലീപിനോടുള്ള പകയാണ് പല്ലിശ്ശേരി ഇത്തരം വാർത്തകളിലൂടെ കാണിക്കുന്നതെന്നും’, ശാന്തിവിള ദിനേശ് പറയുന്നു.

 

Articles You May Like

x