തെറ്റുകാരനാണെന്ന് തെളിയാത്ത ഒരാൾക്കെതിരെ തിരിയുന്നത് ശരിയാണോ? ദിലീപിനെതിരെ നടന്നത് ആൾക്കൂട്ട വിധി, അന്ന് കൂവിയ ആൾക്കാർക്കൊപ്പം നിൽക്കാനാവില്ലല്ലോ; മുരളി ഗോപി പറയുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് കുറ്റവാളിയാണെന്ന് പറയാൻ തനിക്ക് ഉറപ്പില്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യാൻ തനിക്കാവില്ലെന്നും ദിലീപിന് എതിരെ ആൾക്കൂട്ട വിധിയാണ് നടന്നതെന്നും മുരളി ​ഗോപി സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ഞാൻ വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നിൽ ദിലീപാണ് എന്നതിൽ എനിക്ക് ഒരു ഉറപ്പുമില്ലല്ലോ. ആർക്കും ഇല്ലല്ലോ. ഇപ്പോ പറയുന്ന ആർക്കാണ് ഉറപ്പുള്ളത്. തെറ്റുകാരനാണെന്ന് തെളിയാത്ത ഒരാൾക്കെതിരെ തിരിയുന്നത് ശരിയാണോ? ഈ പറയുന്നതിൽ പൊളിറ്റിക്കൽ കറക്‌ട്‌നസ് ഇല്ല. വിധി വന്നാലെ ഇതിൽ എന്തെങ്കിലും പ്രതികരിക്കാനാവൂ. ആരോപണം എന്നു പറയുന്നത് വിധി പ്രസ്താവമായി കാണാനാകില്ല. ആൾക്കൂട്ട വിധിയാണ് ദിലീപിനെതിരെ നടന്നത്. അന്ന് കൂവിയ ആൾക്കാർക്കൊപ്പം നിൽക്കാനാവില്ലല്ലോ?

കമ്മാര സംഭവം സിനിമ ഷൂട്ട് ചെയ്ത് പകുതിയായപ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ആരോപണ വിധേയനാണ് എന്നതിന്റെ പേരിൽ ദിലീപിനൊപ്പം വർക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല. അക്രമണത്തിന് ഇരയായ നടിയെ ഞാൻ ബഹുമാനിക്കുന്നുണ്ട്. എന്നാൽ അരോപണവിധേയനൊപ്പം ജോലി ചെയ്യണോ എന്നത് തികച്ചും വ്യത്യസ്തമായ വിഷയമാണ്. മുരളി ഗോപി പറഞ്ഞു.

Articles You May Like

x