പ്രണയകാലത്തെ കുറിച്ച് മക്കളോട് ഒന്നും മറച്ചുവച്ചിട്ടില്ല, ചില കഥകളൊക്കെ എഡിറ്റ് ചെയ്യും, അവര്‍ അത് കേട്ട് പ്രേമിക്കാന്‍ പോയാലോ ; മനസ് തുറന്ന് ഷാജു ശ്രീധര്‍

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ഷാജു ശ്രീധര്‍. ചക്രം, പുലിവാല്‍ കല്യാണം, കിടിലോല്‍ക്കിടിലം, കോരപ്പന്‍ ദി ഗ്രേറ്റ്,മായാജാലം, ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്കുപുറമെ സീരിയല്‍ രംഗത്തും സജീവമാണ്. മിമിക്രി ആര്‍ട്ടിസ്റ്റായാണ് ഷാജു കലാരംഗത്തേക്ക് എത്തുന്നത്. സ്റ്റേജുകള്‍ തോറും മോഹന്‍ലാലിനെ അനുകരിച്ച് കയ്യടി നേടി നടക്കുന്നതിനിടെയാണ് ഷാജുവിനെ വീട്ടുകാര്‍ വിലക്കിയത്. ‘വല്ലപ്പോഴും മാത്രം വരുമാനം ലഭിക്കുന്ന മിമിക്രിയുടെ പിന്നാലെ നടന്ന് ജീവിതം പാഴാക്കാതെ വല്ല കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിച്ച് ഗള്‍ഫിനു വിമാനം കയറിക്കോളണം’ എന്ന് അന്ത്യശാസനം നല്‍കി. എല്ലാം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഷാജുവിനെതേടി സിനിമയില്‍ നിന്ന് വിളി വരുകയും അങ്ങനെ സിനിമാ നടനാവുകയുമായിരുന്നു.

പ്രേക്ഷകര്‍ക്ക് സുപരിചിതയായ ചാന്ദ്‌നിയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. 21 വര്‍ഷം മുന്‍പായിരുന്നു ഷാജുവും ചാന്ദ്നിയും വിവാഹിതരായത്. ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുന്‍പ് ഞങ്ങള്‍ക്ക് കിട്ടിയേനെയെന്ന് മുന്‍പൊരിക്കല്‍ ഷാജു പറഞ്ഞിരുന്നു. ചാന്ദ്‌നി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. മാതാപിതാക്കളെപ്പോലെ തന്നെ മക്കളും കലാരംഗത്ത് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂത്ത മകളായ നന്ദന സിനിമയില്‍ അരങ്ങേറുന്നതിന്റെ സന്തോഷം പങ്കിട്ട് ഷാജു എത്തിയിരുന്നു. നന്ദന ബെംഗളൂരുവില്‍ എംഎസ്‌സി ബയോടെക്‌നോളജി പഠിക്കുകയാണ്. നീലാഞ്ജന പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷാജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

മിമിക്രി ചെയ്ത് നടക്കുന്ന കാലത്ത് ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ ഞാനാണ് ഇപ്പോള്‍ സിനിമയിലും സീരിയലുകളിലും നായകനായി 25 വര്‍ഷം പിന്നിട്ടിരിക്കുന്നു. സിനിമയിലെ നായികയെ ജീവിതത്തിലും നായികയാക്കി. ഇപ്പോള്‍ എന്റെ രണ്ടു മക്കളും സിനിമയില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു. നഷ്ടങ്ങളെ ക്കുറിച്ച് ഓര്‍ക്കാന്‍ എനിക്കിഷ്ടമല്ലെന്നും കിട്ടിയതെല്ലാം ബാണസാണെന്നും ഷാജു പറയുന്നു.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ അമിതാ ഭച്ചനും അന്യഭാഷാ സൂപ്പര്‍സ്റ്റാറുള്‍ക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായി. ഈ വര്‍ഷം റിലീസാകാനിരിക്കുന്ന തീര്‍പ്പ് എന്ന ചിത്രമാണ് എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപത്രം. പ്രണയക്കാലത്തെ ക്കുറിച്ച് കുട്ടിക്കാലം മുതലേ മക്കള്‍ കേട്ടു വളരുന്നതാണ്. എന്റെ പ്രണയകഥകള്‍ ഒന്നും ഞാന്‍ മക്കളില്‍ നിന്ന് മറച്ചു വെച്ചിട്ടില്ല. പക്ഷേ ചിലകാര്യങ്ങളെല്ലാം എഡിറ്റ് ചെയ്തായിരിക്കും പറയുക. അതെങ്ങാനും കേട്ട് അവര്‍ പ്രണയിക്കാന്‍ പോയാലോ എന്ന് ഷാജു പറഞ്ഞു.

സീരിയലില്‍ നായകനും നായികയുമായ കാലത്താമ് ഞങ്ങള്‍ അടുപ്പത്തിലാകുന്നതെന്ന് ചാന്ദ്‌നി പറയുന്നു. ”അന്നത്തെ ഒരു സീരിയലില്‍ ഞങ്ങള്‍ വിവാഹിതരാകുന്ന സീനുണ്ടായിരുന്നു. ആദ്യരാത്രി പാലുമായി വരുന്ന രംഗത്ത് ഷാജു ചേട്ടന്‍ കയ്യില്‍ ചുംബനം നല്‍കും. കുറേ ടേക്ക് എടുത്തിട്ടും ആ സീന്‍ ശെരിയാകുന്നുണ്ടായില്ല. ഒരോ ചുംബനം നല്‍കുമ്പോളും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു ടോക്ക് മനപ്പൂര്‍വ്വം ശരിയാക്കാത്തതാണെന്ന്. എന്നാല്‍ അക്കാര്യം ആര്‍ക്കും മനസ്സിലായില്ല.” ചാന്ദ്‌നി പറയുന്നു.

സിനിമയിലുള്ളവരെല്ലാം കൊച്ചിയിലും സീരിയലുകലില്‍ അഭിനയിക്കുന്നവര്‍ തിരുവനന്തപുരത്തും നിന്നിട്ടും ഷാജുവും കുടുംബവും പാലക്കാട് നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വനിതാ ഓണ്‍ലൈനിലെ അവതാരക ചോദിച്ചു. അതിനുള്ള മറുപടിയായി പറഞ്ഞത് ഇതാണ്, ” പാലക്കാടിന് അടുത്തുള്ള ഒറ്റപ്പാലമാണ് അന്ന് സിനിമയുടെ ഹബ്. പക്ഷേ, ഒരു ഷൂട്ടിങ് പോലും കാണാന്‍ പോയിട്ടില്ല. പാലക്കാടും ഒറ്റപ്പാലവും ലൊക്കേഷനുള്ള സിനിമകളില്‍ എനിക്ക് ചാന്‍സ് വരാറില്ല ഇപ്പോഴും. വിവാഹം കഴിച്ചു വന്നപ്പോള്‍ ചാന്ദ്‌നി ഇവിടെ അഡ്ജസ്റ്റ് ചെയ്യുമോ എന്നായിരുന്നു പേടി. കൊച്ചിയില്‍ ലുലു യൂസഫലിയൊക്കെ അവളുടെ അയല്‍ക്കാരാണ്. പക്ഷേ, നാടിന്റെ ലാളിത്യം അറിഞ്ഞു മക്കള്‍ വളരട്ടെ എന്നാണ് അവള്‍ പറഞ്ഞത്.”

 

 

 

Articles You May Like

x