പ്രിയ ഗായിക വാണി ജയറാം അന്തരിച്ചു , കണ്ണീരോടെ സിനിമാലോകവും ആരാധകരും

സിനിമ ലോകത്തിന് വളരെയധികം സംഭാവനകൾ നൽകിയ വാണി ജയറാം അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞു വീണ വാണിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. തമിഴ് തെലുങ്ക് കന്നഡ മലയാളം മറാത്തി ഹിന്ദി എന്നീ ഭാഷ നൂറുകണക്കിന് ഗാനങ്ങളാണ് വാണി ജയറാം ആലപിച്ചിട്ടുള്ളത്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്ന് തവണയാണ് താരത്തെ തേടിയെത്തിയത്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 നവംബർ 30നാണ് ജനിക്കുന്നത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ സ്വന്തമാക്കുന്നത്. എട്ടാം വയസ്സിൽ ആകാശവാണിയിലെ മധുര സ്റ്റേഷനിൽ പാടി തുടങ്ങുകയായിരുന്നു.

കടലൂർ ശ്രീനിവാസ അയ്യങ്കാർ, ബാലസുബ്രഹ്മണ്യൻ, ആർ എസ് മണി എന്നിവയാണ് കർണാടക സംഗീതത്തിൽ വാണിയുടെ ഗുരുക്കന്മാരായി നിലനിന്നിരുന്നത്. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും പ്രതിഷ്ഠമാക്കിയിരുന്നു. വാണി 1971 വസന്ത് ദേശായിയുടെ സംഗീതത്തിൽ ഗുഡി എന്ന ചിത്രത്തിലെ ബൊലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാമിനെ കൂടുതൽ ആളുകൾ അറിഞ്ഞു തുടങ്ങുന്നത്. ഗുഡ്ഢിയിലെ ഗാനത്തിന് അഞ്ച് അവാർഡുകളും താരം സ്വന്തമാക്കിയിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. മുഹമ്മദ് റാഫി, മുകേഷ് മന്നാട് എന്നിവർക്കൊപ്പം വാണിയുടെ സ്വരത്തിനും ആസ്വാദകർ ഏറെയായിരുന്നു. എം എസ് വിശ്വനാഥൻ, എം പി ശ്രീനിവാസൻ, കെ മഹാദേവൻ, എം കെ അർജുനൻ, ജെറി അമൽദേവ്, സലീൽ ചൗധരി, ഇളയരാജ എ ആർ റഹ്മാൻ എന്നീ നിരവധി സംഗീതജ്ഞരുടെ ഗായികയായി വളരെ പെട്ടെന്ന് തന്നെ vani jayaram മാറുകയും ചെയ്തു.

സ്വപ്നം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വാണി ജയറാമിന് ഒരു മികച്ച തുടക്കം നൽകി. അതോടെ നിരവധി ആരാധകർ മലയാളത്തിൽ വാണിയ്ക്ക് ഉണ്ടാകുകയും ചെയ്തു. ദേശീയ ചാലച്ചിത്ര പുരസ്കാരം വരെ താരത്തെ തേടി എത്തിയിരുന്നു. ഏഴ് സ്വരങ്ങൾ, ശങ്കരാഭരണം, സ്വാതികിരണം തുടങ്ങിയ ഗാനങ്ങൾ ആയിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയെടുത്തത്. സിനിമാലോകത്ത് ഒരു കനത്ത നഷ്ടം തന്നെയാണ് വാണി ജയറാമിന്റെ വിയോഗം എന്ന് അടിവരയിട്ട് പറയാൻ സാധിക്കും. നിരവധി ആരാധകരാണ് പലഭാഷകളിലായി താരത്തിന് ഉണ്ടായിരുന്നത്. singer vani jayaram passed away

Articles You May Like

x