നടൻ ഇന്നസെന്റ് അന്തരിച്ചു , കണ്ണീരോടെ ആരാധകരും സിനിമാലോകവും

മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ നടൻ ഇന്നസെന്റ് അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . 75 വയസായിരുന്നു . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു , കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . അര്ബുദത്തെത്തുടർന്നുള്ള ശരീരിക അസ്വസ്ഥതകൾ മൂലം കഴിഞ്ഞ കുറച്ചു ആഴ്ചകളായി താരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇടയ്ക്ക് ആരോഗ്യത്തിനു പുരോഗതി വരുകയും ഐ സി യു വിൽ നിന്ന് മുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു . എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി മോശമാകുകയും വീണ്ടും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത് .

പിന്നീട് അദ്ദേത്തിന്റെ നില ഗുരുതരമാണെന്ന് മെഡിക്കൽ റിപോർട്ടുകൾ പുറത്തുവന്നിരുന്നു . എന്നാൽ ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടൻ ആരാധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് . 1972 ൽ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് . പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം പല കഥാപാത്രങ്ങളിലും അഭിനയയ്ക്കുന്നതിന് പകരം ജീവിച്ചു കാണിക്കുകയായിരുന്നു . അച്ഛനായും അളിയനായും വില്ലനായും ഹാസ്യ താരമായും എല്ലാം അരങ്ങു തകർത്ത് അഭിനയിക്കാൻ താരത്തിന് സാധിച്ചിരുന്നു .

Articles You May Like

x