ബഷീർ ബഷി രണ്ടാം ഭാര്യ മഷൂറയുടെ ജന്മദിനത്തിന് പിറന്നാൾ കേക്കിൽ ഒളിപ്പിച്ച ലക്ഷങ്ങൾ വിലയുള്ള സമ്മാനം കണ്ടോ; മഷൂറയുടെ പിറന്നാൾ ആഘോഷമാക്കി ആദ്യ ഭാര്യ സുഹാനയും

ഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമായിരുന്നു ബഷീര്‍ ബഷി. സാബു മോന്‍, പേളി മാണി, രഞ്ജിനി, ശ്രീനീഷ് എന്നീ താരങ്ങള്‍ക്കൊപ്പം ഷോയുടെ ആദ്യത്തെ സീസണില്‍ എത്തിയ ബഷീര്‍ എണ്‍പത്തിനാലാമത്തെ ദിവസമായിരുന്നു പുറത്തായത്. ബഷീറിനോടൊപ്പം താരത്തിന്റെ ഭാര്യമാരായ മഷൂറയും സുഹാനയും പ്രേക്ഷകരില്‍ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും ബഷീറും കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. രണ്ടു തവണ വിവാഹം കഴിച്ചതുകൊണ്ട് ബഷീറിന് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനെല്ലാം വ്യക്തമായ മറുപടിയും ബഷീര്‍ പറഞ്ഞിരുന്നു.

മഷൂറയുമായി പ്രണയത്തിലായതും വിവാഹത്തിലേക്കെത്തിയതുമെല്ലാം സുഹാനയുടെ സമ്മതത്തോടെയായിരുന്നുവെന്ന് ബഷീര്‍ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം യാതൊരുവിധ പ്രശ്‌നങ്ങളും നമുക്കിടയില്‍ ഇല്ലെന്നും തനിക്ക് ഇത് സാദിച്ചുവെന്ന് വിചാരിച്ച് ആരും ഇതുപോലെ ചെയ്യരുതെന്നും അത്രം എളുപ്പമുള്ള കാര്യമല്ല ഇതെന്നും താരം പറഞ്ഞിരുന്നു. മഷൂറയും സുഹാനയും സോഷ്യല്‍ മീഡിയയില്‍ നല്ല സജീവമാണ്. ഇവര്‍ക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇവരുടെ യൂട്യൂബ് വീഡിയോകളെല്ലാം വൈറലാവാറുമുണ്ട്.

ഇപ്പോഴിതാ മഷൂറയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായികൊണ്ടിരിക്കുന്നത്. ഇരുപത്തിയഞ്ചാമത് പിറന്നാള്‍ ആഘോഷിക്കുന്ന മഷൂറയ്ക്ക് ബഷീര്‍ നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കേക്കിനുള്ളില്‍ വെച്ച് മഷൂറയ്ക്ക് സമ്മാനമായി നല്‍കിയത് ഒരു ലക്ഷത്തിലധികം വില വരുന്ന ആപ്പിളിന്റെ ഐ ഫോണാണ്. കേക്കിനടിയിലാണ് ബഷീര്‍ ഐ ഫോണ്‍ ഒളിപ്പിച്ചു വെച്ചത്. നിങ്ങള്‍ വീണ്ടും എന്നെ പറ്റിക്കുകയാണോ എന്ന് സംശയിച്ചാണ് മഷൂറ സമ്മാനം തുറന്ന് നോക്കിയത്. എന്നാല്‍ സമ്മാനം ഐ ഫോണ്‍ ആണെന്ന് അറിഞ്ഞപ്പോള്‍ മഷൂറയുടെ മുഖത്തുണ്ടായ സന്തോഷം ബഷീര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. കുട്ടിത്തം നിറഞ്ഞ വര്‍ത്തമാനവും ചിരിയും ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. പിങ്ക് ഗൗണില്‍ അതീവ സുന്ദരിയായിട്ടായിരുന്നു താരം നിന്നിരുന്നുത്. പിറന്നാള്‍ ആഘോഷത്തിന് മഷൂറയുടെ കുടുംബാഗംങ്ങളും എത്തിയിരുന്നു.

അതേസമയം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയുടെ കൂടെ കാക്കനാട് വികാസ് ഭവന്‍ ജംഗ്ഷനില്‍ ബിബി ഗാര്‍ഡന്‍ ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സോനുവും ഞാനും ആദ്യമായാണ് ഈ ഷോപ്പ് കാണുന്നതെന്നും വളരെ സന്തോഷമുണ്ടെന്നും മഷൂറ പറഞ്ഞു. പിറന്നാള്‍ ആഘോഷത്തിന് ശേഷം മഷൂറ ലൈവ് വീഡിയോ ആയി വന്നിരുന്നു. സര്‍പ്രൈസ് കിട്ടയതിന്റെ വിശേഷങ്ങള്‍ പിന്നീട് പങ്കുവെക്കാമെന്നും ആകെ ഷീണത്തിലാണെന്നും പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പിന്നീട് അപ്ലോഡ് ചെയ്യാമെന്നും മഷൂറ പറഞ്ഞിരുന്നു. മഷൂറയ്ക്ക് ആശംസകളുമായി നിരവധി പേരായിരുന്നു എത്തിയത്.

Articles You May Like

x