ആളാവാൻ വരരുത്, അവരോട് ഇറങ്ങിപ്പോകാൻ പറ: വനിത മാധ്യമ പ്രവർത്തകയോട് വീണ്ടും കയർത്ത് സുരേഷ് ഗോപി

വനിത മാധ്യമ പ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തൃശൂർ ഗിരിജാ തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം. സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം സുരേഷ് ഗോപിക്കെതിരെ പ്രകോപനപരമായി സംസാരിച്ചും കോടതിയെ പുച്ഛിച്ചുമായിരുന്നു മാദ്ധ്യമപ്രവർത്തക സംസാരിച്ചത്.

ആളാവാൻ വരരുത്…കോടതിയാണ് നോക്കുന്നത്. അവര് നോക്കിക്കോളും. റിപ്പോർട്ടർ ചാനലിൻറെ വക്താവ് ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങൾക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ പറയൂ. അവരോട് പുറത്തുപോകാൻ പറ…” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സ്ത്രീകൾക്ക് മാത്രമായുള്ള സിനിമാ പ്രദർശനത്തിൽ പങ്കെടുക്കാൻ തൃശൂർ ഗിരിജ തിയറ്ററിൽ എത്തിയതായിരുന്നു സുരേഷ് ഗോപി.

പ്രേക്ഷകർ സിനിമ ആസ്വദിക്കുന്നു. അതെനിക്ക് ഈശ്വാരനുഗ്രഹം തന്നെയാണ്. ആ ഈശ്വരാനുഗ്രഹം താൻ സന്തോഷപൂർവം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്. മാറിനിൽക്കണമെന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അതിന് വാർത്താ കച്ചവടക്കാരൻ ക്ലാസെടുത്തു വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. ‘എന്തു കോടതി’ നിങ്ങളിൽ ആർക്കെങ്കിലും പറയാൻ അവകാശമുണ്ടോ? എന്താ ഒന്നും മറുപടി പറയാത്തത്.

അതൊക്കെ വേറെ വിഷയങ്ങളാണ്. അതിനകത്ത് രാഷ്ട്രീയവും കാര്യങ്ങളൊന്നും ഉന്നയിക്കരുത്. എൻറെയും സിനിമ ഇൻഡസ്ട്രിയുടെയും ബലത്തിൽ ഗരുഡൻ പറന്നുയരുകയാണ്. അത് നാടാകെ ആഘോഷിക്കുമ്പോൾ ഞാനും ആ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്” സുരേഷ് ഗോപി തുടർന്ന് പറഞ്ഞു.

Articles You May Like

x