പതിനൊന്നു വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിച്ച ഗരുഡൻ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് സുരേഷ് ഗോപി: മികച്ച സിനിമയെന്ന് പ്രേക്ഷക പ്രതികരണം

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡൻ’ സിനിമയുടെ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് ആസ്വദിച്ച് സുരേഷ് ഗോപി. കൊച്ചി പിവിആറിലാണ് സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ സംഘടിപ്പിച്ചത്. പ്രത്യേക ഷോയിൽ ഗരുഡൻ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം ജോഷി, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, മേജർ രവി തുടങ്ങി മലയാള സിനിമയിലെ നിരവധിപ്പേർ പ്രിവ്യു കാണാൻ എത്തിയിരുന്നു. താരം സിനിമ കാണുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകായാണ്.

സിനിമയുടെ ഇടവേളയിൽ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷം നടത്തിയതും ആഘോഷക്കാഴ്ചയായി മാറി. സുരേഷ് ഗോപി, അഭിരാമി, മാളവിക, ലിസ്റ്റിൻ സ്റ്റിഫൻ, ജഗദീഷ്, സിദ്ദീഖ്, സംവിധായകൻ അരുൺ വർമ, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് തുടങ്ങി ഗരുഡൻ സിനിമയുടെ എല്ലാ അണിയറപ്രവത്തകരും പ്രിവ്യു ഷോയിൽ പങ്കെടുത്തു.

പതിനൊന്നു വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.

ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്നും തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സ് എന്നും മറ്റു ചിലർ കുറിക്കുന്നു.വളച്ചുകെട്ടലുകളില്ലാതെ കഥ പറയുന്ന ചിത്രം മികച്ച സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുന്ന ഒന്നാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ലീഗൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ​ഗരുഡൻ. 12 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നതെന്ന പ്രത്യകേതയുമുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിർമ്മിക്കുന്നത്. അഭിരാമിയാണ് നായികയായി എത്തുന്നത്. സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിൽ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിഷാന്ത് എന്ന കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ വേഷമിടുന്നത്.

Articles You May Like

x